കാസർകോട്> കാസർകോട് കഴിഞ്ഞ ദിവസം മരണപ്പെട്ട അഞ്ജുശ്രീ (19) യുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായത് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടിയുടെ ശരീരത്തിൽ മറ്റേതെങ്കിലും രാസ വസ്തുക്കളുടെ സാന്നിധ്യമുണ്ടോയെന്ന് സംശയമുണ്ടെന്നും രാസ പരിശോധനാ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതവരൂ എന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box