Television
oi-Abin MP
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് യമുന റാണി. കുടുംബ പ്രേക്ഷകര്‍ക്കാണ് യമുനയെ കൂടുതല്‍ പരിചയം. ടെലിവിഷന്‍ പരമ്പരകളിലെ സജീവ സാന്നിധ്യമാണ് യമുന റാണി. വര്‍ഷങ്ങളായി സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുകയാണ് യമുന റാണി. ഈയ്യടുത്തായിരുന്നു യമുന റാണിയുടെ രണ്ടാം വിവാഹം. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടേണ്ടി വന്നിരുന്നു താരത്തിന്.
ഇപ്പോഴിതാ സീ മലയാളം ന്യൂസി ന്ല്‍കിയ അഭിമുഖത്തില്‍ ബോഡി ഷെയ്മിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് യമുന റാണി. അഭിനയ രംഗത്തു തനിക്ക് ബോഡി ഷെയ്മിംഗ് അനുഭവമുണ്ടായിട്ടില്ലെന്ന് പറയുന്ന യമുന റാണി തനിക്ക് നേരിടേണ്ടി വന്ന മറ്റ് ചില അപമാനിക്കലുകളെക്കുറിച്ച് തുറന്നു പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഫീല്‍ഡില്‍ നിന്നും ഉണ്ടായിട്ടില്ല. എന്നെ ഫ്രെയിമില്‍ കാണുമ്പോള്‍ തടി തോന്നുമെങ്കിലും നേരില്‍ കാണുമ്പോള്‍ അത്ര തടിയില്ല. പക്ഷെ ചെറുപ്പകാലത്ത് ഞാന്‍ നല്ല ഗുണ്ടുമണിയായിരുന്നു. അപ്പോള്‍ ഫാമിലിയും കസിന്‍സുമൊക്ക മത്തങ്ങ, ബബ്ലുമൂസ് എന്നൊക്കെ വിളിച്ച് കളിയാക്കുമായിരുന്നു. പൊക്കം കുറവായിരുന്നു. നല്ല പൊക്കം കുറവും തടിയുമായിരുന്നു. പത്ത് കഴിഞ്ഞതോടെയാണ് പെട്ടെന്ന് പൊക്കം വെക്കുന്നതും തടി കുറയുന്നതുമൊക്കെ.
ഇന്‍ഡസ്ട്രിയില്‍ ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ഞാന്‍ കുറച്ച് എക്‌സ്‌പോസ്ഡ് ആയ വസ്ത്രം ഇടാറുണ്ട്. ഓവര്‍ എക്‌സ്‌പോസ്ഡ് അല്ല. പക്ഷെ അത് എന്റെ കംഫര്‍ട്ടിലുള്ളതാണ് ഇടാറുള്ളത്. അപ്പോള്‍ ചിലര്‍ കമന്റിടാറുണ്ട് ഇവര്‍ കെളവിയായപ്പോഴാണ് മറ്റേത് മറിച്ചേത് എന്നൊക്കെ പറഞ്ഞു കൊണ്ട്.
നാല്‍പ്പത്തിയഞ്ച് എന്ന് വിദേശത്തൊക്കെ ഇവിടെ സ്വീറ്റ് 18 എന്നൊക്കെ പറയുന്നത് പോലെയുള്ള സമയം. ഇപ്പോഴാണ് ആള് റെഡിയായത്. ഇവിടെ 40 വയസ് ആകുമ്പോഴേക്കും ആളെ കെളവിയാക്കും. ഞാന്‍ ഇനി 60 വയസായാലും എന്നെ ആര് കെളവി എന്ന് വിളിച്ചാലും ഞാന്‍ സമ്മതിച്ചു തരാന്‍ പോകുന്നില്ലെന്നാണ് താരം പറയുന്നത്.
സിനിമയിലെ മോശം സമീപനങ്ങളെക്കുറിച്ചും യമുന റാണി തുറന്ന് പറയുന്നുണ്ട്. ‘അവസരങ്ങള്‍ കിട്ടാന്‍ അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് പറയുന്നതൊക്കെ ശരിയാണ്. നേരിട്ടും അല്ലാതെയും ഇങ്ങനെ ചോദിക്കുന്നവരുണ്ട്. തല്ല് കിട്ടുമോന്ന് പേടിച്ചിട്ടാവും, ഇപ്പോള്‍ എന്നോട് ആരും ചോദിക്കാറില്ല. പക്ഷേ പണ്ട് നേരിട്ട് ചോദിക്കാതെ വളഞ്ഞ വഴിയിലൂടെ ചോദ്യവുമായി വരുന്നവരെ എനിക്ക് മനസിലാകുമായിരുന്നുവെന്നും താരം പറയുന്നുണ്ട്.
ഞാന്‍ മനസിലാക്കിയിടത്തോളം സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, എല്ലാ ഇന്‍ഡസ്ട്രികളിലും ഇതൊക്കെ ഉണ്ടാവുമെന്നാണ് യമുന റാണി പറയുന്നത്. മറ്റ് മേഖലയിലുളള എന്റെ സുഹൃത്തുക്കളുമായി ഞാനിങ്ങനെ സംസാരിക്കാറുണ്ട്. അവരില്‍ പലരും പേഴ്സണല്‍ കാര്യങ്ങള്‍ പറയുന്നതിനൊപ്പം ഇത്തരം അനുഭവം പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. സിനിമയായത് കൊണ്ട് അത് പുറത്ത് വരുമ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതാണ് പ്രത്യേകതയെന്നാണ് യമുന റാണി അഭിപ്രായപ്പെടുന്നത്.

എന്നെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാന്‍ പറ്റുന്ന ഇന്‍ഡസ്ട്രിയാണ് സിനിമ എന്നാണ് യമുനാ റാണി പറയുന്നത്. ക്യാമറയുടെ മുന്നിലാണ് ജോലി ചെയ്യുന്നത്. അതിന് ചുറ്റും ഒത്തിരി ആളുകളുമുണ്ട്. അവരുടെയൊക്കെ മുന്നില്‍ വന്നിട്ട് എന്നെ പീഡിപ്പിക്കാന്‍ നോക്കി എന്നത് നടക്കുന്ന കാര്യമാണോ? എന്നാണ് താരം ചോദിക്കുന്നത്.
ഓഫ് ക്യാമറയിലോ ഇരുട്ടത്തോ നടക്കുന്ന പ്രശ്‌നങ്ങളില്‍ സിനിമാക്കാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും അവർ പറയുന്നുണ്ട്. ഒരാള്‍ ചായയോ കാപ്പിയോ കുടിക്കാന്‍ വിളിച്ചാല്‍ പോകണോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനമാണെന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകള്‍ ചർച്ചയായി മാറിയിരിക്കുകയാണ്.
English summary
Yamuna Rani Opens Up About Bodyshaming And Age Shaming He Recieved
Story first published: Sunday, January 8, 2023, 18:35 [IST]