തിരുവനന്തപുരം > ഗുജറാത്ത് വംശഹത്യ കേസ് സുപ്രിംകോടതി തന്നെ തീർപ്പാക്കിയതാണെന്നും, അതുകൊണ്ട് തന്നെ ബിബിസി ഡോക്യുമെന്റിയിലെ ഉള്ളടക്കം വലിയ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ശശി തരൂർ.
പണ്ടുകാലത്ത് നടന്ന കാര്യങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിട്ട് കാര്യമില്ല. 20 വർഷം മുമ്പുള്ള കാര്യങ്ങളാണ് ഇപ്പോൾ ഡോക്യുമെന്ററിയാക്കിയത്. ഈ വിഷയത്തെ ഇത്രയും വലുതാക്കേണ്ടിയിരുന്നില്ല. കോടതി തീരുമാനം വന്നശേഷം ഇനി ചർച്ച ചെയ്‌തിട്ട് കാര്യമില്ല. നമുക്ക് മുന്നോട്ടുപോകണം. ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന അനിൽ ആന്റണിയുടെ അഭിപ്രായത്തോട് യോജിപ്പില്ല. സർക്കാർ ഇതിനെ അവഗണിച്ചിരുന്നെങ്കിൽ ഇത്രയും വിവാദമാകുമായിരുന്നില്ലെന്നും തരൂർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ