കാസർകോട്> കാസർകോട് ഗവൺമെന്റ് കോളജിൽ കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിനക്ത്ത് പൂട്ടിയിട്ടു. കോളേജിനകത്തെ കുടിവെള്ളം മലിനമായതിനെ സംബന്ധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്‌ച പ്രിൻസിപ്പലിനെ സമീപിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെയാണ് ചേമ്പറിനകത്ത് പൂട്ടിയിട്ടത്. പൊലീസ് വന്നതിനുശേഷമാണ് പ്രശ്നത്തിന് താൽകാലിക പരിഹാരമായത്.
ചൊവ്വാഴ്ച കുടിവെള്ള പ്രശ്നത്തിന്റെ സ്ഥിതി തിരക്കിയ വിദ്യാർഥികളോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചു. വിദ്യാർഥികൾക്ക് തന്റെ മുന്നിലുള്ള കസേരയിലിരിക്കാൻ അവകാശമില്ലെന്നും നിന്നുകൊണ്ട് സംസാരിക്കണമെന്നുമാണ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടത്.
പ്രിൻസിപ്പലിന്റെ മനുഷ്യത്വരഹിതവും അപരിഷ്കൃതവുമായ നിലപാടിനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ കോളേജ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രിൻസിപ്പലിന്റെ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവാത്തതും അപലപനീയവുമാണ്. ഇത് കോളേജിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. വിദ്യാർഥികളോട് നിരന്തരം വിദ്വേഷ സമീപനം സ്വീകരിക്കുന്ന പ്രിൻസിപ്പലിനെതിരെ ശക്തമായ നടപടി വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ