Songs
oi-Ambili John
ഇന്ത്യന്‍ സംഗീതത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ഗാനഗന്ധര്‍വ്വനാണ് യേശുദാസ്. മലയാളക്കരയ്ക്ക് എല്ലാ കാലവും അഭിമാനത്തോടെ പറയാവുന്ന പേരുകളിലൊന്നും അദ്ദേഹത്തിന്റേതാണ്. പല കലാകാരന്മാരും കള്ളുകുടിയും മറ്റുമായി ജീവിതം നേരത്തെ അവസാനിപ്പിച്ചവരാണ്. എന്നാല്‍ സംഗീത ലോകത്ത് വര്‍ഷങ്ങളോളം സജീവമായി നിലനില്‍ക്കുകയാണ് താരം.
അതിനൊക്കെ കാരണം ജീവിതത്തിലെ നിഷ്ടകളാണെന്നാണ് യേശുദാസ് മുന്‍പും പറഞ്ഞിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭക്ഷണ രീതികളെ കുറിച്ചും മദ്യപാനത്തെ പറ്റിയുമൊക്കെ യേശുദാസ് സംസാരിച്ചിരുന്നു. ഈ വീഡിയോ വീണ്ടും വൈറലായതോടെ താരത്തിന്റെ വാക്കുകളും ശ്രദ്ധേയമാവുകയാണ്.

‘ഞാന്‍ മദ്യപിക്കുമോ എന്നത് ഇപ്പോഴും വിശ്വസിക്കാത്ത ആളുകളുണ്ട്. ചെറിയ പ്രായത്തില്‍ ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ ടോണിക് എഴുതി തന്നാല്‍ അതില്‍ ആല്‍ക്കഹോള്‍ കണ്ടന്റ് ഉണ്ടെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നു. എനിക്കതിലൂടെ എന്തോ ഇറിറ്റേഷന്‍ ഉണ്ടാവുന്നുണ്ടെന്നാണ് പറഞ്ഞത്. അതിനോടുള്ള വെറുപ്പ് കൊണ്ടല്ല. എതോ ഒരു ശക്തി ആദ്യം മുതലേ എന്നെ ഇതില്‍ നിന്നും പിന്മാറ്റാനുള്ള പ്രവണത തന്നിട്ടുണ്ട്.
നമ്മളെ കൊണ്ട് തെറ്റ് ചെയ്യിപ്പിക്കുന്നതും ചെയ്യിപ്പിക്കാതെ ഇരിക്കുന്നതും അവന്‍ തന്നെയാണോ എന്ന് ചില സമയത്ത് എനിക്ക് വല്ലാതെ സംശയം വരുമായിരുന്നു. നിഷ്ടകള്‍ നമ്മള്‍ വരുന്നതല്ല, താനേ വരുന്നതാണ്.
ഞാനും മനുഷ്യനല്ലേ, എനിക്കും ചില വീക്ക്‌നെസുകളൊക്കെ ഉണ്ട്. സംഗീതത്തിനോട് എനിക്ക് കൂടുതല്‍ പ്രേമവും ഭ്രമവവുമൊക്കെ വന്നതോടെ ഭക്ഷണരീതികളില്‍ പോലും മാറ്റം വരുത്തി. എന്റെ തൊണ്ടയ്ക്ക് ഇഷ്ടമില്ലാത്ത, അതല്ലെങ്കില്‍ പാടുമ്പോള്‍ ബുദ്ധിമുട്ടോ അസുഖം വരുത്തുന്നതോ ആയ ഭക്ഷണം ഞാന്‍ തൊടില്ല. അങ്ങനെ പോയി പോയി, ഒരേ തരത്തിലേക്ക് എത്തി നില്‍ക്കുകയാണ്. ആ ഭക്ഷണത്തിലൂടെ എനിക്ക് കിട്ടുന്ന സുഖം ഇല്ലാതായെങ്കിലും ഞാന്‍ പാടി കഴിയുമ്പോള്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്ന സുഖമാണ് എന്റെ ലഹരി.
എന്റെ ഗുരു ചെമ്പൈ പറയുന്നത് തൊണ്ടയെന്ന് പറയുന്നത് പിച്ചള പാത്രമാണ്. സ്വര്‍ണമല്ല. സ്വര്‍ണപാത്രമാണെങ്കില്‍ ഒച്ച കുറവാണ്. എന്നാല്‍ പിച്ചള പാത്രത്തിന് ഒച്ച കൂടും. അത് ദിവസവും തുടച്ച് വെക്കണം. സ്വര്‍ണമാണെങ്കില്‍ എവിടെ വെച്ചാലും കുഴപ്പമില്ല. അതുകൊണ്ട് തൊണ്ടയുടെ കാര്യം ശ്രദ്ധിക്കണമെന്നാണ് ഗുരു ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും,’ യേശുദാസ് വ്യക്തമാക്കുന്നു.

സംഗീതത്തില്‍ കുടുംബത്തിന്റെ പിന്തുണയെ കുറിച്ചും യേശുദാസ് പറഞ്ഞിരുന്നു. ‘നീയെന്റെ രണ്ടാമത്തെ ഭാര്യയാണെന്നാണ് ഞാന്‍ ഭാര്യ പ്രഭയോട് പറയാറുള്ളത്. ആദ്യത്തെ ഭാര്യ സംഗീതമാണ്. അതവള്‍ അംഗീകരിച്ചു. അതിലെ എന്റെ ആത്മാര്‍ഥയും അതുപോലെ പ്രഭയും സംഗീതത്തെ ഇഷ്ടപ്പെടുന്ന ആളാണ്. സത്യം പറഞ്ഞാല്‍ അവളുടെ ആദ്യ ഭര്‍ത്താവെന്ന് പറയുന്നതും സംഗീതമാണെന്ന്’, താരം കൂട്ടിച്ചേര്‍ക്കുന്നു.
‘കുടുംബത്തില്‍ നിഷ്ട ഇല്ലെങ്കില്‍ അവിടെ തകരാറ് വരും. അപ്പോള്‍ എന്റെ സന്തോഷത്തിന് വേണ്ടി ഞാന്‍ വേറെ സ്ഥലത്തേക്ക് പോകേണ്ടി വരും. അതും വന്നേക്കാം. മനുഷ്യനാണല്ലോ. കലാകാരനായത് മാത്രമല്ല ദൈവം എന്നെ അനുഗ്രഹിച്ചതില്‍ പ്രധാനപ്പെട്ടത് എന്റെ കുടുംബമാണ്. എന്റെ അമ്മയെ പോലെയാണ് ഭാര്യയും. ഏകദേശം അതേ അമ്മയുടെ അനുഗ്രഹങ്ങളെല്ലാം പ്രഭയ്ക്കും കിട്ടിയിട്ടുണ്ടെന്നും’, യേശുദാസ് പറയുകയാണ്.
ഇന്ത്യന്‍ സംഗീതത്തിലെ ഏറ്റവും പ്രഗത്ഭവനായ പാട്ടുകാരനാണ് യേശുദാസ്. ക്ലാസിക്കല്‍, ഡിവോഷണല്‍ അടക്കം അമ്പതിനായിരത്തിന് മുകളില്‍ പാട്ടുകളാണ് അദ്ദേഹം പാടിയിട്ടുള്ളത്. മലയാളത്തിന് പുറമേ, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്കു, ബംഗാളി, മറാത്തി എന്നിങ്ങനെ പല ഭാഷകൡും പാടിയിട്ടുണ്ട്. ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് താരമിപ്പോഴും.
English summary
Singer KJ Yeshudas Opens Up About His Drinking Habit And Food Goes Viral
Story first published: Saturday, March 25, 2023, 12:26 [IST]