കൂത്താട്ടുകുളം:കൂത്താട്ടുകുളം ടൗണില്‍ ടി.ബി. ജംഗ്ഷനില്‍ കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ആരുടേയും പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതാണ് അപകട കാരണം. അപകടത്തെ തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ സ്ത്രീയെ നാട്ടുകാര്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്താണ് പുറത്തെടുത്തത്. കൊട്ടാരക്കര വാളകം ഉമ്മന്നൂര്‍ ശശി വിലാസത്തില്‍ സി.വേണുകുമാര്‍ (56), പി.മീര (55), ഹരിത.വി.എം (24), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൂത്താട്ടുകുളത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയായിരുന്നു അപകടം
Facebook Comments Box