കെ ബാബുവിന്റെ തെരഞ്ഞെടുപ്പ്‌: എം സ്വരാജ് സുപ്രീംകോടതിയിൽ ഹർജി നൽകി

Spread the love



കൊച്ചി> തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ ബാബുവിന്റെ തെരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതിവിധിയെ തുടർന്ന് ഹർജിക്കാരനായ എം സ്വരാജ് സുപ്രീംകോടതിയിൽ കവയിറ്റ് ഹർജി ഫയൽ ചെയ്തു. ഹൈക്കോടതിവിധി ചോദ്യംചെയ്ത് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചാൽ തന്റെ വാദംകൂടി കേൾക്കണമെന്നാണ് ഹർജിയുടെ ഉള്ളടക്കം.

മാർച്ച് ഇരുപത്തൊമ്പതിനാണ്‌ കെ ബാബുവിന്റെ തടസ്സവാദ ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞത്. കെ ബാബു തെരഞ്ഞെടുപ്പുപ്രചാരണത്തിന് മതചിഹ്നം ഉപയോഗിച്ചെന്ന ഹർജി നിലനിൽക്കുമെന്ന്‌ ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.   ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ്‌ ഹർജിയിൽ ആവശ്യപ്പെട്ടത്‌. കെ ബാബു അടക്കം എതിർകക്ഷികൾക്ക് എതിർപ്പ് അറിയിക്കാൻ മൂന്നാഴ്‌ച സമയം നൽകിയ കോടതി ഹർജി  മെയ് 24ന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!