കായംകുളം> റിട്ടയേർഡ് ഡിവൈഎസ്‌പി കെ ഹരികൃഷ്‌ണനെ റെയിൽവേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം രാമപുരം ക്ഷേത്രത്തിന് കിഴക്കുള്ള റെയിൽവേ ക്രോസിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റ് അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ കാർ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി.
ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്‌ണൻ പെരുമ്പാവൂർ ഡിവൈഎസ്‌പി ആയിരിക്കെയാണ് സോളാർ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box