കഞ്ഞിക്കുഴി : ബ്രദര്‍ സാജു ചാത്തന്നൂർ നയിക്കുന്ന കണ്‍വന്‍ഷന്‍ 7 ന് സമാപിക്കും.
5 ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ചേലച്ചുവട് സഭാ ജില്ലാ ചെയർമാൻ റവ.ഡോ.കെ. ഡി ദേവസ്യാ ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകീട്ട് 6 മണി മുതല്‍ 9 വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ ഗാനശുശ്രൂഷ ചർച്ച് ക്വയർ നിർവ്വഹിക്കും വചനപ്രഘോഷണം, രോഗികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന എന്നിവ ഉണ്ടാകും.
സമാപന ദിവസമായ ഏഴാംതിയതി
വിശുദ്ധ സംസർഗ്ഗശുശ്രൂഷ
വചന പ്രഘോഷണം
ഉണ്ടായിരിക്കുമെന്ന് വികാരി റവ.ഡോ.കെ. ഡി ദേവസ്യ, കൈക്കാരൻമാരായ സുബിൻ , ജോൺസൺ, സെക്രട്ടറി ജോൺസൺ ശമുവേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
Facebook Comments Box