Television
oi-Rahimeen KB
ബിഗ് ബോസ് മലയാളം സീസൺ 5 പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ച ഒരു എവിക്ഷനായിരുന്നു ഇന്നലെ നടന്നത്. വൈബർ ഗുഡ് ദേവു, മനീഷ എന്നിങ്ങനെ ജനശ്രദ്ധ നേടിയ രണ്ടു മത്സരാർത്ഥികൾ ഒരേ ദിവസം ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുകയായിരുന്നു. ആദ്യ ആഴ്ചയിൽ ഏറ്റവും ശക്തയായ മത്സരാർത്ഥിയായി വിലയിരുത്തപ്പെട്ട ആളായിരുന്നു ദേവു. പ്രശ്നങ്ങൾ ഉണ്ടാക്കാനും അഭിപ്രായം പറയാനുമെല്ലാം ദേവു മുന്നിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ആ ആവേശം നഷ്ടമാവുകയായിരുന്നു.
Also Read: പെര്‍ഫോമന്‍സിനിടെ ബാഡ് ടച്ചുണ്ടായി; എടുത്തിട്ട് പൊട്ടിച്ചെന്ന് വൈബര്‍ ഗുഡ് ദേവു
ഇപ്പോഴിതാ, ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞ് മുംബൈയിൽ നിന്ന് കൊച്ചിയിൽ എത്തിയിരിക്കുകയാണ് ദേവു. വിമാനത്താവളത്തിൽ എത്തിയ മാധ്യമ പ്രവർത്തകരോട് താരം നടത്തിയ പ്രതികരണവും ശ്രദ്ധ നേടുകയാണ്. തന്റെ പുറത്താകൽ ന്യായമായി തോന്നുന്നില്ല എന്നാണ് ദേവു പറയുന്നത്. വിഷ്ണുവുമായി തോന്നിയ ഇമോഷണൽ അറ്റാച്ച്മെന്റ് സംബന്ധിച്ച ചോദ്യത്തിനും തന്റെ ക്യാപ്റ്റൻസി വിഷ്ണുവിന് കൈമാറാതിരുന്നതിനെ കുറിച്ചുമൊക്കെ ദേവു സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.

‘എനിക്ക് ഈ എവിക്ഷൻ ഫെയർ ആയിട്ട് തോന്നുന്നില്ല. ഞാൻ ഞാനായിട്ട് തന്നെയാണ് ഗെയിം കളിച്ച് നിന്നിരുന്നത്. പുറത്താകൽ തീർത്തും അപ്രതീക്ഷിതമായിരുന്നു എന്താണ് സംഭവിച്ചതെന്ന് എനിക്കും അറിയില്ല. പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. എങ്കിലും ഞാൻ ഇതിൽ ഓക്കേ അല്ല. നേരത്തെ പുറത്തായ ആൻജി (ഏയ്ഞ്ചലിൻ) ഒക്കെ കണ്ടന്റുകൾ തന്നിരുന്ന ആളുകളാണ്. പ്രേക്ഷകർ ഇതിനെ എങ്ങനെയാണു കാണുന്നതെന്ന് അറിയില്ല,’
‘ഡബിൾ എവിക്ഷൻ വന്നതും അപ്രതീക്ഷിതമായിരുന്നു. ഞാൻ ഒട്ടും പ്ലാൻഡ് ആയിരുന്നില്ല ഇതിന്. ക്യാപ്റ്റനായ ശേഷമാണു ഇറങ്ങിയത് എന്നത് ഒരു സന്തോഷമാണ്. പക്ഷെ ആ അധികാരം ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നതിന്റെ സങ്കടമുണ്ട്. നല്ല രീതിയിൽ സേഫ് ഗെയിം കളിക്കുന്ന ആളുകൾ അവിടെ ഉണ്ട്. അവരെ നിർത്തിയിട്ട് നമ്മളെ പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ല,’ എന്നായിരുന്നു ദേവു പറഞ്ഞത്.
ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്ന അഗ്രസീവ്‌നെസ് പിന്നീട് ഉണ്ടാവാതെ ഇരുന്നതിന് കാരണമായി ദേവു പറഞ്ഞത് തന്റെ ആരോഗ്യ പ്രശ്നങ്ങൾ ആയിരുന്നു. അതല്ലാതെ പല വിഷയങ്ങളിലും തനിക്ക് പ്രതികരിക്കണം എന്ന് തോന്നിയിരുന്നില്ലെന്നും പറഞ്ഞു. വിഷ്ണുവിനോട് തോന്നിയ ഇമോഷണൽ അറ്റാച്ച്മെന്റ് ആണോ തിരിച്ചടി ആയത് എന്ന ചോദ്യത്തിന് എല്ലാവരുമായി തനിക്ക് ഇമോഷണൽ അറ്റാച്ച്മെന്റ് ഉണ്ടായിരുന്നു എന്നായിരുന്നു ദേവുവിന്റെ മറുപടി.
മനുഷ്യനെന്ന നിലയിൽ ഇമോഷണൽ അറ്റാച്ച്മെന്റ് ഒക്കെ തോന്നും. അതിനെ ഒക്കെ മറികടന്ന് എങ്ങനെ ഗെയിം കളിക്കുന്നു എന്നതാണ് അവിടത്തെ കാര്യം. വിഷ്‌ണു ട്രിഗറിങ് ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ട്രിഗറിങ് ചെയ്തിരുന്നുവെന്നും ദേവു കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻസി ടാസ്കിൽ തനിക്കൊപ്പം തന്നെ വന്ന വിഷ്ണുവിന് ക്യാപ്റ്റൻസി കൈമാറാതെ വിഷ്ണുവിന് നൽകിയതിന്റെ കാരണവും ദേവു വെളിപ്പെടുത്തി. ബിഗ് ബോസ് വീട്ടിൽ അഞ്ച് ആഴ്ച ക്യാപ്റ്റൻ ആവുന്നതിൽ അല്ല കാര്യം. അതല്ല വലിയ സംഭവം എന്നൊരു സംസാരം വിഷ്ണുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അവിടെ അതിനും പ്രാധാന്യം ഉണ്ടെന്നാണ് ഞാൻ കരുതുന്നത് അതിന്റെ നിസാരമായി കണ്ടത് കൊണ്ടാണ് മിഥുൻ താൻ ക്യാപ്റ്റൻസി കൈമാറിയത് എന്നാണ് ദേവു പറഞ്ഞത്.

ബിഗ് ബോസിലേക്ക് ഒരു റീ-എൻട്രി ആഗ്രഹിക്കുന്നുണ്ട് അതിനുള്ള പണി താനെടുക്കുമെന്നും നിലവിലെ സാഹചര്യത്തിൽ അഖിൽ മാരാർ തന്നെയാണ് അവിടെ വിജയ സാധ്യത ഉള്ള മത്സരാർത്ഥിയെന്നും വൈബർ ഗുഡ് ദേവു പറഞ്ഞു.
അതേസമയം, വൈബർ ഗുഡ് ദേവുവും മനീഷയും എവിക്റ്റായതോടെ ഇതുവരെ ബിഗ് ബോസ് സീസൺ 5 ൽ നിന്ന് പുറത്തുപോയ മത്സരാർത്ഥികളുടെ എണ്ണം ആറായി. ഇതിൽ ഹനാനും ലെച്ചുവും ആരോഗ്യ പ്രശ്‍നങ്ങളെ തുടർന്ന് വീട് വിട്ടവരാണ്. നിലവിൽ 16 മത്സരാർത്ഥികളാണ് ബിഗ് ബോസ് വീട്ടിലുള്ളത്. കഴിഞ്ഞ ദിവസം നടി അനു ജോസഫ് വൈൽഡ് കാർഡ് എൻട്രിയായി വീടിനുള്ളിൽ പ്രവേശിച്ചിരുന്നു.
English summary
Bigg Boss Malayalam Season 5: Viber Good Devu First Response After Reaching Airport Goes Viral