Trawling ban | സംസ്ഥാനത്ത് 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

Spread the love


സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം. യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങൾക്ക് ഇനിയുള്ള 52 ദിവസങ്ങൾ വിശ്രമമാണ്. മുൻകൂട്ടി അറിയാവുന്നതാണെങ്കിലും ഈ ദിവസങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലം കൂടിയാണ്. പതിവ് സർക്കാർ സഹായം കൃത്യമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരൊക്കെയും.

കഴിഞ്ഞ മാസം വരെ തുടർന്ന കനത്ത ചൂട് മത്സ്യലഭ്യതയിൽ വൻ ഇടിവ് സൃഷ്ടിച്ചപ്പോൾ, മഴക്കാലം പ്രതീക്ഷയുടേതായിരുന്നു. എന്നാൽ ആ പ്രതീക്ഷ ദിവസങ്ങൾക്കകം അസ്തമിച്ചു. ഇനിയുള്ള 52 ദിവസങ്ങൾ ആഴക്കടൽ മത്സ്യബന്ധനമില്ല. പുറംകടലിൽ മീൻ തേടിപ്പോയ ബോട്ടുകൾ തീരം തേടി വന്നു കൊണ്ടേയിരിക്കുന്നു. അർദ്ധരാത്രിയോടെ ബാക്കി ബോട്ടുകൾ കൂടി വിവിധ തീരങ്ങളിൽ നങ്കൂരമിടും. വറുതിയുടെ കരയിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ ട്രോളിങ്ങ് നിരോധനം അശാസ്ത്രീയമാണ് എന്ന പതിവ് പല്ലവി ആവർത്തിക്കപ്പെടും.

മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പോലീസും ജൂൺ ഒൻപത് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ കടക്കുന്നത് തടയാൻ വകുപ്പ് കർശന നടപടി സ്വീകരിക്കും. ഈ കാലയളവിൽ ഇൻബോർഡ് ബോട്ടുകൾ ഉൾപ്പെടെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കായി നീണ്ടകര തുറമുഖം തുറന്നുകൊടുക്കും.

Also read: മഴക്കാലമായി; റോഡ് അപകടങ്ങൾ ഒഴിവാക്കാൻ കേരളാ പൊലീസ് നിർദേശങ്ങൾ

ഹാർബറുകളിലെയും ഫിഷ് ലാൻഡിംഗ് സെന്ററുകളിലെയും ഡീസൽ ബങ്കുകൾ അടച്ചിടും, മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ബങ്കുകൾ ഇൻബോർഡ് യാനങ്ങൾക്ക് ഡീസൽ വിതരണം ചെയ്യുന്നതിനായി പ്രവർത്തിക്കും. മത്സ്യബന്ധനവുമായി ഹാർബറിലേക്ക് പ്രവേശിക്കുമ്പോൾ ഇൻബോർഡ് ബോട്ടുകളുമായി ഒരു കാരിയർ ബോട്ട് മാത്രമേ അനുവദിക്കൂ.

ജൂൺ ഒമ്പതിന് പറവൂർ മുതൽ അഴീക്കൽ വരെയുള്ള കടലിൽ രാവിലെയും ഉച്ചയ്ക്ക് ശേഷം തീരപ്രദേശത്തും അറിയിപ്പുകൾ ആവർത്തിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ അറിയിച്ചു. ലൈറ്റ് ഫിഷിംഗ്, നിരോധിത മത്സ്യബന്ധന വലകൾ എന്നിവ ഉൾപ്പെടെയുള്ള നിരോധിത മത്സ്യബന്ധന രീതികൾ അനുവദിക്കില്ല, അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

നീണ്ടകര പാലത്തിന്റെ സ്പാനുകൾ ചങ്ങലയിൽ ബന്ധിപ്പിച്ച് ബോട്ടുകൾ അന്നുതന്നെ പാലത്തിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റും. തുടർന്ന് അഷ്ടമുടിക്കായലിൽ ബോട്ടുകൾ അനധികൃതമായി നടത്തുന്ന ട്രോളിങ് തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും പട്രോളിംഗ് ശക്തമാക്കും.

3600 ഓളം വരുന്ന ട്രോളിങ് ബോട്ടുകളെ ആശ്രയിച്ച് കുടുംബം പുലർത്തുന്ന പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് ഇക്കാലത്തെ പ്രതീക്ഷ സർക്കാർ സഹായങ്ങളിലാണ്. സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും മുടക്കം കൂടാതെ നൽകുമെന്നാണ് സർക്കാർ നൽകുന്ന ഉറപ്പ്. പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ആകെയുള്ള ആശ്വാസം ഉപരിതല മത്സ്യബന്ധനം നടത്താമെന്നതാണ്. ട്രോളിംഗ് നിരോധന സമയത്ത് ബോട്ടുകളുടെ നവീകരണത്തിന് പലിശരഹിത വായ്പ അനുവദിക്കണം എന്നതാണ് ബോട്ടുടമകളുടെ പ്രധാന ആവശ്യം.

Summary: Trawling ban for the year 2023 would commence from the midnight of June 9, 2023. Stringent measures are put in place by the authorities to prevent any sort of unauthorised fishing practices for another 52 days

നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

കോഴിക്കോട്

കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!