Feature
oi-Rahimeen KB
മലയാള സിനിമയിലെ സകലകലാവല്ലഭന്മാരിൽ ഒരാളാണ് ബാലചന്ദ്ര മേനോൻ. അഭിനയം, സംവിധാനം, നിർമ്മാണം, തിരക്കഥ, എഡിറ്റിങ്, ആലാപനം, സംഗീത സംവിധാനം തുടങ്ങി സിനിമയിൽ അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്നതാണ് സത്യം. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും ബാലചന്ദ്ര മേനോൻ നേടിയിട്ടുണ്ട്. എന്നാൽ കുറച്ചു കാലങ്ങളായി സിനിമയിൽ അത്ര സജീവമല്ല അദ്ദേഹം. മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിലാണ് ബാലചന്ദ്ര മേനോൻ അവസാനമായി അഭിനയിച്ചത്.
‘മരുന്നുകൾ കാരണം മുടി കൊഴിഞ്ഞു; അരവിന്ദ് സ്വാമിയെ കണ്ട് അന്ന് ഏവരും അമ്പരന്നു’; ചെയ്യാറു ബാലു
അതേസമയം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. സ്വന്തം യൂട്യൂബ് ചാനലിലൂടെ സിനിമാ അനുഭവങ്ങളും വിശേഷങ്ങളും ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കാറുണ്ട്. കുറച്ചു കാലമായി തന്റെ പ്രണയകഥയാണ് അദ്ദേഹം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്. വരദയാണ് ബാലചന്ദ്ര മേനോന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

വിവാഹമേ വേണ്ട എന്ന് തീരുമാനിച്ച് ജീവിച്ച ആളായിരുന്നു ബാലചന്ദ്രമേനോൻ. സിനിമയിൽ മുന്നേറുന്നതിനിടെയാണ് അദ്ദേഹം വരദയെ കണ്ടുമുട്ടുന്നത്. ആദ്യകാഴ്ചയിൽത്തന്നെ മനസ് കീഴടക്കിയ വരദയെ ജീവിതസഖിയാക്കുകയായിരുന്നു താരം. വരദയെ ഇഷ്ടമായെന്നും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും അറിയിച്ചപ്പോൾ ആദ്യം എതിർപ്പുകളായിരുന്നുവെങ്കിലും പിന്നീട് വരദയുടെ അമ്മ തന്നെ ആ വിവാഹം മുന്നിൽ നിന്നും നടത്തിയെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. യൂട്യൂബ് ചാനലിൽ പങ്കുവച്ച പുതിയ വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഏത് കഥയിലും ക്ലൈമാക്‌സിന് മുൻപ് ചില ട്വിസ്റ്റുകൾ ഉണ്ടാവാറുണ്ട്. എന്റെ ലവ് സ്റ്റോറിയിലും രണ്ട് ട്വിസ്റ്റുകൾ സംഭവിച്ചു. സിനിമയിൽ പോലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് ജീവിതത്തിൽ സംഭവിച്ചത്. അതിന് കാരണം വരദയുടെ അമ്മയാണ്. അമ്മായിയമ്മ എന്നല്ല അമ്മ തന്നെയായിരുന്നു. എന്റെ ഒരു പുസ്തകം ഞാൻ സമർപ്പിച്ചത് ആ അമ്മയ്ക്കാണ്. അമ്മായിയമ്മയ്ക്ക് പുസ്തകം സമർപ്പിച്ച എഴുത്തുകാരുണ്ടോ എന്ന് എനിക്കറിയില്ല.
എനിക്ക് സുഖമില്ലാതിരുന്ന സമയത്ത് ഈശ്വരാ, എന്തിനാണ് ബാലചന്ദ്രന് അസുഖം കൊടുത്തത്, എനിക്ക് തന്നാൽ പോരേയെന്ന് പ്രാർത്ഥിച്ചയാളാണ് അമ്മ. ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ട് നേരെ അവളുടെ വീട്ടിലേക്കുവന്ന് അമ്മയോട് കാര്യങ്ങൾ സംസാരിച്ച ചെറുപ്പക്കാരൻ. ആ സമീപനത്തിലാണ് അമ്മയ്ക്ക് എന്നോട് താൽപര്യം തോന്നിയത്. അഭിനയിപ്പിക്കുന്നതിന് വേണ്ടിയാണ് മകളെ ആലോചിച്ച് ബാലചന്ദ്രമേനോൻ വന്നതെന്നൊന്നും അമ്മ വിശ്വസിച്ചിരുന്നില്ല.
അമ്മയ്ക്ക് ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്തിനോടാണ് അമ്മ എന്നെക്കുറിച്ച് അന്വേഷിക്കാനായി പറഞ്ഞത്. മകൾക്ക് ബാലചന്ദ്ര മേനോന്റെ പ്രൊപ്പോസൽ വന്നിട്ടുണ്ട്. അദ്ദേഹം എങ്ങനെയാണെന്ന് അന്വേഷിക്കണം, ഇക്കാര്യത്തിൽ നിങ്ങളുടെ അഭിപ്രായവും പറയണമെന്നും അറിയിച്ചു. അദ്ദേഹത്തെ അമ്മയ്ക്ക് അത്രയും വിശ്വാസമായിരുന്നു.

എന്റെ വിവാഹത്തെക്കുറിച്ച് പറയാനുള്ളത്; റിമി നടനെ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തകളോട് താരം
വിവാഹബന്ധത്തിന് വേണ്ടിയാണ് നിങ്ങൾ അദ്ദേഹത്തെ അന്വേഷിക്കുന്നതെങ്കിൽ ഏറ്റവും നല്ല പയ്യനാണെന്നായിരുന്നു അച്ഛന്റെ സുഹൃത്തിന്റെ അന്വേഷണത്തിൽ ലഭിച്ച മറുപടി. അതുകേട്ടതോടെ അമ്മയ്ക്ക് സമാധാനമായി. അതോടെയാണ് അമ്മ അമ്മാവന്മാരുമായി സംസാരിക്കുന്നത്. മകളുടെ കല്യാണത്തെക്കുറിച്ച് മുൻപെപ്പോഴോ അമ്മ അച്ഛനോട് സംസാരിച്ചപ്പോൾ അതേക്കുറിച്ച് നീ ആശങ്കപ്പെടേണ്ട, അവൾക്ക് കല്യാണപ്രായമാവുമ്പോൾ ഒരു ചെറുപ്പക്കാരൻ വന്ന് നിന്നോട് ചോദിക്കുമെന്നായിരുന്നു പറഞ്ഞത്. അതും അമ്മയുടെ മനസിലുണ്ടായിരുന്നു.
പിന്നീടൊരിക്കൽ നിർമ്മാതാവിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത് വരദയായിരുന്നു. അഭിനയിപ്പിക്കാനല്ല, എനിക്കൊപ്പം വന്ന് അവാർഡ് വാങ്ങിക്കാനായാണ് ഞാൻ വരദയെ കല്യാണം കഴിച്ചതെന്നാണ് അന്ന് ഞാൻ പറഞ്ഞത്. വിവാഹജീവിതമാവുമ്പോൾ ചട്ടിയും കലവും പോലെയാണ്. തട്ടിയും മുട്ടിയുമൊക്കെ അങ്ങ് പോവും. ഈഗോയൊന്നുമില്ലാതെ പരസ്പര സഹകരണത്തോടെ ജീവിക്കുക. അവസാനകാലത്ത് നമുക്കൊപ്പം കുടുംബം മാത്രമേയുണ്ടാവുകയുള്ളൂ. അങ്ങനെ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ, ബാലചന്ദ്ര മേനോൻ വീഡിയോയിൽ പറഞ്ഞു.
English summary
Balachandra Menon Reveals The Twist Behind His Love Marriage In Latest Video Goes Viral
Story first published: Monday, July 3, 2023, 15:25 [IST]