കോഴിക്കോട് > ഏക സിവിൽകോഡ് വിഷയത്തിലുളള സിപിഐ എം സെമിനാറിൽ മുസ്ലിംലീഗ് പങ്കെടുക്കണമെന്ന അഡ്വ. കെ എൻ എ ഖാദറിന്റെ പ്രസംഗം വിഷയത്തിൽ ലീഗിലുള്ള ഭിന്നത മറനീക്കി. ലീഗ് സംസ്ഥാന സമിതി അംഗവും മുൻ എംഎൽഎമായ ഖാദറിന്റെ അഭിപ്രായം ലീഗ് പ്രവർത്തകർക്കിടയിലും സജീവ ചർച്ചയായി. കഴിഞ്ഞ ദിവസം മലപ്പുറത്ത് സമസ്‌ത വിദ്യാർഥി വിഭാഗമായ എസ്‌കെഎസ്‌എസ്‌എഫ് സംഘടിപ്പിച്ച സെമിനാറിലാണ് ഖാദർ അഭിപ്രായം പങ്കുവച്ചത്. ഖാദറിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിലും ലീഗ് ഗ്രൂപ്പുകളിലും ചൂടുപിടിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box