ന്യൂഡൽഹി
ഡൽഹി കലാപവുമായി ബന്ധപ്പെട്ട വലിയ ഗൂഢാലോചനക്കേസിൽ മൂന്നു വർഷത്തോളമായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെ ജാമ്യഹർജിയിൽ 24ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ചാണ് 24ന് ഹർജി പരിഗണിക്കുന്നത്.
തിങ്കളാഴ്‌ചകളിൽ വലിയ ജോലിഭാരമുണ്ടെന്നും മറ്റേതെങ്കിലും ദിവസം ഹർജി പരിഗണിക്കുന്നതാണ് ഉചിതമെന്നും ഡൽഹി പൊലീസ് അഭിഭാഷകൻ അറിയിച്ച അവസരത്തിലാണ് സുപ്രീംകോടതിയുടെ പ്രതികരണം. രണ്ടുവർഷത്തിലേറെയായി തന്റെ കക്ഷി ജയിലിലാണെന്ന് ഉമർ ഖാലിദിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ