തിരുവനന്തപുരം
സംസ്ഥാനത്ത് ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം വടക്കൻ ജില്ലകളിൽ കൂടുതൽ അധിക ബാച്ചുകൾ അനുവദിക്കും. കുട്ടികൾ കുറവുള്ള ബാച്ചുകൾ ഇത്തവണ പുനക്രമീകരിക്കില്ല. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് 64,290 സീറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിലേക്ക് വിദ്യാർഥികൾക്ക് വ്യാഴം വൈകിട്ട് നാലുവരെ അപേക്ഷിക്കാം. ഈ അലോട്ട്‌മെന്റിനുശേഷം അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്ത വിദ്യാർഥികളുടെ കണക്ക് ശേഖരിക്കും. മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലെ പ്രവേശന കണക്ക് അതതു പ്രിൻസിപ്പൽമാർ ഏകജാലക പ്രവേശന സംവിധാനത്തിലേക്ക് 28നകം അപ്‌ലോഡ് ചെയ്യും. പിന്നീട് ഒഴിഞ്ഞുകിടക്കുന്ന ക്വോട്ട സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റും. പ്രവേശനം ലഭിക്കാത്ത കുട്ടികൾ കൂടുതലുള്ള ഇടങ്ങളിൽ പ്രാദേശികമായേ അധിക ബാച്ചുകൾ അനുവദിക്കൂ. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ ബാച്ചുകൾക്ക് സാധ്യത.
കോഴ്‌സ്, സ്‌കൂൾ മാറ്റം അധിക ബാച്ചുകൾ
വന്നശേഷം
വിദ്യാർഥികൾക്ക് ഇഷ്ടവിഷയങ്ങളിലേക്കും താൽപ്പര്യം കൂടുതലുള്ള സ്‌കൂളുകളിലേക്കും മാറാനുള്ള അവസരം രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞ് അധിക ബാച്ചുകൾകൂടി പ്രഖ്യാപിച്ചശേഷമേ ഉണ്ടാകൂ. പുതിയ ബാച്ചുകൾ വരികയാണെങ്കിൽ അവിടങ്ങളിലെ ഇഷ്ടവിഷയങ്ങളിലേക്ക് നിലവിൽ പ്രവേശനം ലഭിച്ചവർക്ക് മാറിയെത്താനും അവസരം ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ