പുന്നപ്ര–വയലാർ വാരാചരണം ; രണസ്‌മരണയിൽ ചെങ്കൊടി ഉയർന്നു

Spread the love



ആലപ്പുഴ
അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി സർ സിപി രാമസ്വാമിയുടെ ജനവിരുദ്ധ –- തൊഴിലാളിവിരുദ്ധ ഭീകരതയ്ക്കെതിരെ നടന്ന പുന്നപ്ര – വയലാർ പോരാട്ടത്തിന്റെ 77–-ാം വാർഷിക വാരാചരണത്തിന് വെള്ളിയാഴ്ച ഉജ്വലതുടക്കമായി. പിറന്ന മണ്ണിൽ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി വീരമൃത്യു വരിച്ചവരുടെ വിപ്ലവഭൂമികകളിൽ ചെങ്കൊടി ഉയർന്നു. 27 വരെ ഐതിഹാസിക സമരത്തിന്റെ സ്മരണയുയർത്തി വിവിധ പരിപാടികൾ നടക്കും. സിപിഐ എം –- സിപിഐ സംയുക്താഭിമുഖ്യത്തിലാണ് വാരാചരണം. സിപിഐ എം സമുന്നതനേതാവ് സി എച്ച് കണാരന്റെ 51––ാം ചരമവാർഷികവും വെള്ളിയാഴ്ച ആചരിച്ചു.

പണിയിടങ്ങളിലും പ്രധാനകേന്ദ്രങ്ങളിലും രാവിലെ പതാക ഉയർത്തലോടെ വാരാചരണത്തിന് തുടക്കമായി. പുന്നപ്ര സമരഭൂമിയിൽ വാരാചരണകമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വിപ്ലവഗായിക പി കെ മേദിനിയും മാരാരിക്കുളത്ത് സിപിഐ എം ജില്ലാസെക്രട്ടറി ആർ നാസറും പതാക ഉയർത്തി.

വയലാർ രക്തസാക്ഷിമണ്ഡപത്തിൽ ഉയർത്താനുള്ള രക്തപതാക മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രയാണം തുടങ്ങി. ശനി പകൽ 11ന് സിപിഐ എം ജില്ലാസെക്രട്ടറി ആർ നാസർ വയലാറിലും വൈകിട്ട് അഞ്ചിന് മേനാശേരിയിൽ സിപിഐയുടെ മുതിർന്ന നേതാവ് എ എൻ രാജനും പതാക ഉയർത്തും. വയലാറിൽ പതാക ഉയർത്തലിനുശേഷം ചേരുന്ന യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ സംസാരിക്കും.

പുന്നപ്ര ദിനമായ 23ന് വൈകിട്ട് പുന്നപ്ര സമരഭൂമിയിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 27ന് വയലാർ ദിനത്തിൽ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് ചേരുന്ന പൊതുസമ്മേളനത്തിൽ ഡോ. ടി എം തോമസ് ഐസക്, സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!