വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിനെ സ്വാഗതം ചെയ്തു ശശി തരൂർ എം.പി

Spread the love


Thank you for reading this post, don't forget to subscribe!

ശശി തരൂർ

വിഴിഞ്ഞം പ്രതിസന്ധി അവസാനിച്ചുവെന്ന വാർത്തയെ സ്വാഗതം ചെയ്യുന്നതായി ശശി തരൂർ എം.പി. ലത്തീൻ കത്തോലിക്കാ സഭയുടെ നേതാക്കൾ സംസ്ഥാന വികസനത്തിനുവേണ്ടി വിട്ടുവീഴ്ചയ്ക്കു തയ്യാറായി. പ്രത്യേകിച്ച് ആർച്ച് ബിഷപ്പ് നെറ്റോ, സമാധാനത്തിന്റെയും ഐക്യത്തിന്റെയും താൽപ്പര്യങ്ങൾക്കുവേണ്ടി നിലകൊണ്ടു. ലത്തീൻ സഭയുടെ മഹാമനസ്കതയ്ക്കും സന്നദ്ധതയെയും അഭിനന്ദിക്കുന്നു, അവരോട് നന്ദി പറയുന്നതായി ശശി തരൂർ ട്വീറ്റ് ചെയ്തു.

കേരള തീരത്ത് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ യഥാർത്ഥ ആവശ്യങ്ങൾ പരിഹരിക്കാൻ തങ്ങൾ പരിശ്രമിച്ചതെന്ന് ശശി തരൂർ മറ്റൊരു ട്വീറ്റിൽ പറഞ്ഞു. കടൽക്ഷോഭം മൂലം കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ആശ്വാസവും പുനരധിവാസവും ഉറപ്പാക്കുന്നുണ്ട്. തീരദേശ ശോഷണം, അതിരൂക്ഷമായ കാലാവസ്ഥ വ്യതിയാനം എന്നിവയിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നടപടികൾ വേണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

ഇന്ന് വൈകിട്ടോടെയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം ഒത്തുതീർപ്പായത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അതേസമയം ചർച്ചയിൽ പൂർണ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ 136 ദിവസം നീണ്ട സമരത്തിനാണ് പരിസമാപ്തി ഉണ്ടായത്. ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചിട്ടില്ലെന്നും, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും സമരസമിതി പറഞ്ഞു.

Published by:Anuraj GR

First published:



Source link

Facebook Comments Box
error: Content is protected !!