IPL 2023: ഐപിഎല്‍ ശമ്പളം മതി, ഇവര്‍ക്ക് മറ്റു ലീഗില്‍ ടീമിനെ വാങ്ങാം! അറിയാം

Spread the love
Thank you for reading this post, don't forget to subscribe!

വിരാട് കോലി

15 കോടി രൂപയ്ക്കായിരുന്നു മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ റണ്‍മെഷീനുായ വിരാട് കോലിയെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അടുത്ത സീസണിലേക്കു നിലനിര്‍ത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന പ്രതിഫലം പറ്റുന്ന കളിക്കാരില്‍ ഒരാളാണ് അദ്ദേഹം.

ഐപിഎല്ലില്‍ പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന കോലി പ്രതിഫലമായി മാത്രം 173.2 കോടി നേടിക്കഴിഞ്ഞു. വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ ഒന്നിലേറെ ടീമുകളെ ഈ ശമ്പളം കൊണ്ടു വാങ്ങാന്‍ അദ്ദേഹത്തിനാവും.

കെഎല്‍ രാഹുല്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകും ഇന്ത്യന്‍ ഓപ്പണുമായ കെഎല്‍ രാഹുലിനെ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്തിയത് 17 കോടി രൂപയ്ക്കാണ്.

കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം ലഭിച്ച താരം കൂടിയാണ് രാഹുല്‍. എന്നാല്‍ അടുത്ത സീസണില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്‍, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്കു രാഹുലിനേക്കാള്‍ പ്രതിഫലമുണ്ട്.

Also Read: IND vs SL: ഇനി സഞ്ജുവില്ലാതെ നടക്കില്ല! നാലു പരമ്പരയും കളിക്കട്ടെ, മുന്‍ താരം പറയുന്നു

രവീന്ദ്ര ജഡേജ

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയത് 16 കോടി രൂപയ്ക്കായിരുന്നു. ഇതിഹാസ നായകന്‍ എംഎസ് ധോണിയേക്കാള്‍ പ്രതിഫലം അന്നു ജഡ്ഡുവിനായിരുന്നു. വരാനിരിക്കുന്ന സീസണിലും 16 കോടിക്കു തന്നെ ജഡേജയെ സിഎസ്‌കെ നിലനിര്‍ത്തിയിരിക്കുകയാണ്.

ടീം മാനേജ്‌മെന്റുമായി ഉടക്കിയ അദ്ദേഹം പുതിയ സീസണില്‍ മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു മാറുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ ധോണിയുടെ ഉപദേശത്തെ തുടര്‍ന്ന് സിഎസ്‌കെയില്‍ തുടരാന്‍ ജഡ്ഡു തീരുമാനിക്കുകയായിരുന്നു.

റിഷഭ് പന്ത്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനുമാണ്. 16 കോടി രൂപയ്ക്കാണ് അടുത്ത സീസണിലേക്കു അദ്ദേഹത്തെ ഡിസി നിലനിര്‍ത്തിയത്.

മറ്റു കളിക്കാരെ അപേക്ഷിച്ച് റിഷഭിന്റെ ശമ്പളത്തില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. 2016ല്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. തുടക്കം മുതല്‍ ഡിസിക്കു വേണ്ടിയാണ് റിഷഭ് കളിക്കുന്നത്.

Also Read: IPL 2023: മുടക്കിയ പണം പാഴാവില്ല! ഇവര്‍ കളിക്കളത്തില്‍ തിരിച്ചുതരും, അറിയാം

രോഹിത് ശര്‍മ

ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത ശര്‍മയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത് 16 കോടി രൂപയ്ക്കാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് മുംബൈ അഞ്ചു തവണയും കപ്പുയര്‍ത്തിയത്. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന രോഹിത് ശമ്പളമായി മാത്രം 178.6 കോടി നേടിക്കഴിഞ്ഞു.

തന്റെ ഐപിഎല്‍ വരുമാനം ഉപയോഗിച്ച് നാലോ, അഞ്ചോ ടീമുകളെ ഉള്‍പ്പെടുത്തി സ്വന്തമായി ഫ്രാഞ്ചൈസി ലീഗ് പോലും ആരംഭിക്കാന്‍ ഹിറ്റ്മാന് കഴിയും.



Source by [author_name]

Facebook Comments Box
error: Content is protected !!