കര്‍ഷകസംഘം സംസ്ഥാന സമ്മേളനം ; പൊതുസമ്മേളന നഗറിൽ 
ഇന്ന്‌ പതാക ഉയരും

Spread the loveThank you for reading this post, don't forget to subscribe!


കോട്ടയം

കോട്ടയം ആതിഥ്യമരുളുന്ന കേരള കർഷകസംഘം 27–-ാം സംസ്ഥാന സമ്മേളനത്തിന്‌ ഒരുക്കങ്ങൾ പൂർത്തിയായി. ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ സമ്മേളന നഗറിലേക്കുള്ള പതാകകളും കൊടിമരങ്ങളും കോട്ടയത്തേക്ക്‌ എത്തും. പൊതുസമ്മേളനം ചേരുന്ന തിരുനക്കര മൈതാനിയിലെ സ. അയ്‌മനം ബാബു നഗറിൽ സ്വാഗതസംഘം ചെയർമാൻ എ വി റസൽ പതാക ഉയർത്തും. 19 മുതൽ 21 വരെയാണ്‌ പ്രതിനിധി സമ്മേളനം.

സമ്മേളനത്തിന്‌ മുന്നോടിയായി തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത്‌ തുടങ്ങിയ  പുസ്തകമേളയും നാഗമ്പടത്തെ കാർഷികമേളയും തുടരുന്നു.   പ്രതിനിധി സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ ബുധൻ രാവിലെ ഒമ്പതിന്‌ മാമ്മൻമാപ്പിള ഹാളിലെ സ. കെ വി വിജയദാസ്‌ നഗറിൽ പ്രസിഡന്റ്‌ എം വിജയകുമാർ പതാക ഉയർത്തും. 620 പ്രതിനിധികൾ പങ്കെടുക്കും. കിസാൻസഭ ജനറൽ സെക്രട്ടറി -ഹന്നൻമൊള്ള ഉദ്‌ഘാടനംചെയ്യും. 11 ന്‌   ‘കേരളത്തിന്റെ കാർഷികമേഖലയിലെ കടമകൾ’ എന്ന വിഷയം -എസ് രാമചന്ദ്രൻപിള്ള അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി -വത്സൻ പനോളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

വൈകിട്ട്‌ അഞ്ചിന്‌ തിരുനക്കര മൈതാനത്തെ സെമിനാർ  ഡോ. അശോക് ധാവ്ളെ ഉദ്‌ഘാടനംചെയ്യും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. വ്യാഴാഴ്‌ച സെമിനാർ മന്ത്രി -വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. അഡ്വ. കെ സുരേഷ്‌കുറുപ്പ്‌ അധ്യക്ഷനാകും. വെള്ളി വൈകിട്ട്‌ നാലിന്‌ തിരുനക്കര മൈതാനത്തെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!