പള്ളുരുത്തിയിൽ എസ്‌എഫ്‌ഐ നേതാവിനെ എസ്‌ഐ മർദിച്ചു

Spread the loveThank you for reading this post, don't forget to subscribe!

പള്ളുരുത്തി > എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്റ് പി എസ് വിഷ്ണുവിനെ പള്ളുരുത്തി സ്റ്റേഷനിലെ എസ്ഐ അശോകൻ മർദിച്ചു. ചൊവ്വ പകൽ 12.15ന് അക്വിനാസ് കോളേജ് ബസ് സ്റ്റോപ്പിൽവച്ചാണ് സംഭവം. അക്വിനാസ് കോളേജിലെ ബിരുദ വിദ്യാർഥികളെ തടഞ്ഞുനിർത്തി അകാരണമായി പൊലീസ് അസഭ്യം പറഞ്ഞത് വിഷ്ണു ചോദ്യം ചെയ്തതാണ് മർദനത്തിനു കാരണം.

വിഷ്ണുവിനെ ജാതിപ്പേര് വിളിച്ചും അസഭ്യം പറഞ്ഞും അധിക്ഷേപിച്ച് ജീപ്പിൽ പിടിച്ചുകയറ്റുന്നതിനിടെ എസ്ഐ അശോകൻ നെഞ്ചിൽ പലതവണ ഇടിച്ചു പരിക്കേൽപ്പിച്ചു. സ്റ്റേഷനിലേക്കു പോകുന്നവഴി പൊലീസ് കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ചതായും വിഷ്ണു പറഞ്ഞു. പൊലീസ് ജീപ്പിൽ കയറ്റി വിഷ്ണുവിനെ എസ്ഐ നെഞ്ചിൽ ഇടിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

വിഷ്ണു കരുവേലിപ്പടി ആശുപത്രിയിൽ ചികിത്സ തേടി. അസി. കമീഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. വിഷ്ണുവിനെ അകാരണമായി മർദിച്ച എസ്ഐക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ പള്ളുരുത്തി ഏരിയ കമ്മിറ്റി അറിയിച്ചു.Source link

Facebook Comments Box
error: Content is protected !!