കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ വി വിളനിലം അന്തരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> തിരുവനന്തപുരം∙ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ വി വിളനിലം  (ഡോ. ജോൺ വർഗീസ് വിളനിലം 87) അന്തരിച്ചു. സംസ്‌കാരം അമേരിക്കയിലുള്ള മക്കൾ വന്നശേഷം പിന്നീട്. കേരള സർവകലാശാലയിൽ അധ്യാപകനായി ആരംഭിച്ച ഡോ. വിളനിലം, ഇന്ത്യയിലും അമേരിക്കയിലും വർഷങ്ങളോളം അധ്യാപനം നടത്തിയതിന് ശേഷം  കേരള സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയി നിയമിതനായി. 1992- 1996 കാലഘട്ടത്തിലാണ് അദ്ദേഹം വൈസ് ചാൻസലറായി പ്രവർത്തിച്ചത്.

1998-ൽ, യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അദ്ദേഹത്തെ കമ്മ്യൂണിക്കേഷനിൽ പ്രൊഫസർ എമറിറ്റസ് അവാർഡ് നൽകി ആദരിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ രചിച്ചു. വ്യാജ ഡോക്‌ടറേറ്റ് ബിരുദം ആരോപിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ഡോ. ജെ വി വിളനിലത്തിനെതിരെ  നാലുവർഷക്കാലം കേരളത്തിൽ സമരപരമ്പര തന്നെ അരങ്ങേറിയിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!