കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തൽ: പ്രതികൾ വിചാരണ നേരിടണം; നരഹത്യ വകുപ്പ് ഒഴിവാക്കി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മന:പൂർവമുള്ള നരഹത്യക്കുറ്റം കോടതി ഒഴിവാക്കി. പ്രതികളായ ശ്രീരാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും വിടുതല്‍ ഹര്‍ജി കോടതി തള്ളി.

കേസിന്റെ വിചാരണ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാഹനാപകട കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾ വിചാരണ നേരിടണം. പ്രതികൾ നവംബർ 20ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകണം. മദ്യപിച്ച് വാഹനം ഓടിച്ചതിനു തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനിൽക്കുകയുള്ളൂ എന്നുമാണ് പ്രതികൾ  തിരുവനന്തപുരം സി ജെ എം കോടതിയിൽ നൽകിയ  ഹർജിയിൽ പറഞ്ഞിരുന്നത്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ രണ്ടാം പ്രതി വഫ ഫിറോസിന്റെ വോക്‌സ് വാഗൺ കാറിൽ കവടിയാർ ഭാഗത്തു നിന്നും അമിതവേഗതയിൽ പോകവെ പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് ബഷീറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് കേസ്.  ഗുരുതരമായി പരുക്കേറ്റ ബഷീറിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!