ഗുജറാത്തിൽ കമ്പനികളിൽ വോട്ട്‌ ചെയ്യാത്തവരുടെ പേര്‌ പരസ്യപ്പെടുത്താനുള്ള ധാരണപത്രം റദ്ദാക്കണം: യെച്ചൂരി

Spread the loveThank you for reading this post, don't forget to subscribe!

ന്യൂഡൽഹി > ഗുജറാത്തിൽ കമ്പനികളിലെ തൊഴിലാളികൾ വോട്ട്‌ ചെയ്യുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ കോർപറേറ്റുകളുമായി ഉണ്ടാക്കിയ ധാരണപത്രം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർക്ക്‌ കത്ത്‌ നൽകി. വോട്ട്‌ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്താനും അവരുടെ പേരുകൾ പരസ്യപ്പെടുത്താനും തെരഞ്ഞെടുപ്പ്‌ കമീഷൻകമ്പനി ഉടമകളുമായി കരാറിലെത്തിയെന്ന വാർത്ത അങ്ങേയറ്റം നടുക്കുന്നതാണ്‌. വോട്ട്‌ ചെയ്യുന്നത്‌ നിർബന്ധമാക്കാനുള്ള നീക്കമാണിത്‌. ഇത്തരത്തിൽ 233 ധാരണപത്രം ഒപ്പിട്ടുവെന്നാണ്‌ ഗുജറാത്ത്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർപറയുന്നത്‌.

വോട്ട്‌ ചെയ്യുന്നത്‌ നിർബന്ധമാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിന്മേൽ  2015ൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ മറുപടിയിൽ പറഞ്ഞത്‌ വോട്ട്‌ ചെയ്യൽ നിർബന്ധമാക്കുന്നത്‌ രാജ്യത്ത്‌ ജനാധിപത്യവിരുദ്ധമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ്‌. വോട്ടവകാശം ഭരണഘടനാപരമായ അവകാശമാണ്‌, മൗലികമായ കടമയല്ല എന്ന  നിയമ കമീഷൻ നിലപാടും സർക്കാർ കോടതിയിൽ ഉദ്ധരിച്ചു. കോർപറേറ്റുകളെ ഉപയോഗിച്ച്‌ വോട്ട്‌ ചെയ്യാൻ നിർബന്ധിക്കുന്ന സർക്കാർ നിലപാട്‌ ഭരണഘടന വിരുദ്ധമാണ്‌. ഇലക്ടറൽ ബോണ്ടുകൾ വഴി തെരഞ്ഞെടുപ്പിൽ കോർപറേറ്റുകൾ ഫണ്ട്‌ നൽകുന്ന വിവാദ സാഹചര്യത്തിലുമാണിത്‌.

ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങൾ വന്നതോടെ ബാലറ്റ്‌ കൂട്ടിക്കലർത്തുന്ന സമ്പ്രദായം ഇല്ലാതായി. ഓരോ യന്ത്രത്തിലെയും കണക്ക്‌ കൃത്യമായി അറിയാനാകും. ഇതുവഴി തൊഴിലാളികൾ കോർപറേറ്റുകളുടെ പ്രതികാരനടപടികൾക്കും പീഡനത്തിനും ഇരയാകാൻ  സാധ്യതയുണ്ട്‌. ഈ സാഹചര്യത്തിൽ വിവാദനീക്കം തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണമെന്ന്‌ യെച്ചൂരി കത്തിൽ ആവശ്യപ്പെട്ടു.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!