വേങ്ങരയിൽ പ്രിൻസിപ്പലിന്റെ മർദ്ദനമേറ്റ് അധ്യാപകൻ ആശുപത്രിയിൽ

Spread the love



വേങ്ങര > വിദ്യാലയത്തിലെ ഓഫീസ് മുറിയിൽ പ്രവേശിച്ചതിന്റെ പേരിൽ അധ്യാപകനെ പ്രിൻസിപ്പൽ മർദ്ദിച്ചു. ഊരകം മർക്കസുൽ ഉലൂം ഹയർസെക്കൻഡറി പ്രിൻസിപ്പലായ സെയ്‌ത് മുഹമ്മദ് കോയ തങ്ങളാണ് ഹയർ സെക്കൻഡറി ധനതത്വ അധ്യാപകനായ റോയ് വർഗ്ഗീസിനെ മർദ്ദിച്ചത്‌.

ബുധനാഴ്ച്ച രാവിലെ രാവിലെ 10 ഓടെയാണ് ഇദ്ദേഹം ഓഫീസിലെത്തിയത്. തുടർന്നാണ് പ്രിൻസിപ്പൽ ഓടിയെത്തി ഇദ്ദേഹത്തെ തള്ളിമാറ്റുകയും മർദ്ദിക്കുകയും ചെയ്‌തു. മർദ്ദനമേറ്റ് ബോധരഹിതനായ ഇദ്ദേഹത്തെ സഹാധ്യാപകർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്നാണ് വിദഗ്‌ദ ചികിത്സക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ എട്ടുമാസമായി റോയ് വർഗ്ഗീസിന് ശമ്പളം നിഷേധിക്കുകയായിരുന്നു മേനേജ്മെൻറ്. അതേസമയം അറ്റൻ്റ്ൻസ് റജിസ്റ്ററിൽ ഒപ്പിടുവാൻ പ്രിൻസിപ്പൽ അനുവദിക്കാറില്ല. ശമ്പളവും ആനുകൂല്യവും നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവും അംഗീകരിക്കാൻ പ്രിൻസിപ്പലും മനേജ്മെൻറും  ഇതുവരെയും തയ്യാറായിട്ടില്ല.

കർശന നടപടിയെടുക്കണം

അധ്യാപകനെ പ്രിൻസിപ്പൽ മർദ്ദിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന്  കെഎസ്‌ടിഎ മലപ്പുറം ജില്ലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. അധ്യാപകന് അർഹതപ്പെട്ട ആനുല്യങ്ങൾ മുഴുവൻ  നൽകുവാനും കോടതി ഉത്തരവ് മാനിക്കാനും മാനേജ്മെൻറ് തയ്യാറാകണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!