കർഷകസംഘം സംസ്ഥാന സമ്മേളനം തുടങ്ങി

Spread the love




പ്രത്യേക ലേഖകൻ

കെ വി വിജയദാസ്‌ നഗർ(കോട്ടയം മാമ്മൻ മാപ്പിള ഹാൾ)

കർഷകരുടെ സമര ഐക്യം ഊട്ടിയുറപ്പിച്ച്‌ കേരള കർഷകസംഘം 27–-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന്‌ തുടക്കമായി. കർഷകപ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകൻ അയ്‌മനം ബാബുവിന്റെ സ്‌മൃതി മണ്ഡപത്തിൽനിന്നുള്ള ദീപശിഖ പ്രതിനിധി സമ്മേളന നഗറിൽ കിസാൻസഭ നേതാവും എൽഡിഎഫ്‌ കൺവീനറുമായ ഇ പി ജയരാജൻ ഏറ്റുവാങ്ങി തെളിച്ചതോടെ സമ്മേളന നടപടികൾ  തുടങ്ങി. കർഷകപോരാട്ടങ്ങളിലെ നിസ്വാർഥ  രക്തസാക്ഷികളുടെ സ്‌മരണകളിരമ്പിയ മുദ്രാവാക്യങ്ങളും രക്തപുഷ്‌പങ്ങളും സമ്മേളന നഗറിനെ ആവേശഭരിതമാക്കി. പ്രസിഡന്റ്‌ എം വിജയകുമാർ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. ആർ നരേന്ദ്രനാഥ്‌ നയിച്ച ദീപശിഖാ പ്രയാണം ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു.

കിസാൻസഭ ജനറൽ സെക്രട്ടറി -ഹന്നൻ മൊള്ള സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എം പ്രകാശൻ രക്തസാക്ഷി പ്രമേയവും അഡ്വ. എസ്‌ കെ പ്രീജ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനെ സ്‌മരിച്ച്‌ എം വിജയകുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു. ‘കേരളത്തിന്റെ കാർഷികമേഖലയിലെ കടമകൾ ’  രേഖ -എസ് രാമചന്ദ്രൻപിള്ള അവതരിപ്പിച്ചു. സ്വാഗതസംഘം ഭാരവാഹികളായ എ വി റസ്സലും കെ എം രാധാകൃഷ്‌ണനും സംസാരിച്ചു.

സംസ്ഥാന സെക്രട്ടറി -വത്സൻ പനോളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗോപി കോട്ടമുറിക്കൽ കണക്കും അവതരിപ്പിച്ചു. പൊതുചർച്ച തുടങ്ങി. സമ്മേളന നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികളെ  തെരഞ്ഞെടുത്തു.   വൈകിട്ട്‌ സെമിനാർ കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക് ധാവ്ളെ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. വെള്ളി വൈകിട്ട്‌ നാലിന്‌ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 

സമ്മേളന കമ്മിറ്റികൾ

കോട്ടയം

കർഷകസംഘം സംസ്ഥാന പ്രതിനിധി സമ്മേളന നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രസീഡിയം: എം വിജയകുമാർ(കൺവീനർ), വത്സല മോഹനൻ, അഡ്വ. കെ ജെ ജോസഫ്‌, പി കെ സുരേഷ്‌, ഷെയ്‌ക്‌ പി ഹാരീസ്‌. പ്രമേയം: ഓമല്ലൂർ ശങ്കരൻ(കൺവീനർ), സി എച്ച്‌ കുഞ്ഞമ്പു, പുല്ലായിക്കൊടി ചന്ദ്രൻ, ബിജു കെ മാത്യു, കെ തുളസി, പി കെ സുധാകരൻ, പി എം ഇസ്‌മയിൽ, പി വിശ്വൻ, എ സി മൊയ്‌തീൻ.

മിനിട്‌സ്‌: പി എം ഷൗക്കത്ത്‌, കെ സി മനോജ്‌, കെ ഷിജു, റോമിയോ സെബാസ്‌റ്റ്യൻ, സി ദിവാകരൻ.

ക്രഡൻഷ്യൽ : ജോർജ്‌ മാത്യു(കൺവീനർ), പി ഗോവിന്ദൻ, കെ വി സജു, കെ എ അജീഷ്‌. ഹരിഹരൻ പിള്ള, എൻ ആർ സക്കീന.

രജിസ്‌ട്രേഷൻ: വി എസ്‌ പത്മകുമാർ, പി എൻ ബിനു, ആർ തുളസീധരൻ പിള്ള, പി ലിജൻ.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!