നൂറിന്റെ നിറവിലേക്ക് വി എസ്; ആഘോഷമില്ലാതെ ഇന്ന് പിറന്നാൾ

Spread the loveThank you for reading this post, don't forget to subscribe!

തിരുവനന്തപുരം > മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്‌ ഇന്ന്  നൂറിന്റെ നിവവിലേക്ക്. 99 –മത് ജന്മദിനം പ്രമാണിച്ച്‌ പ്രത്യേകം ആഘോഷങ്ങളില്ല.  ആരോഗ്യ പ്രശ്‌നങ്ങൾമൂലം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ വി എ അരുൺകുമാറിന്റെ വീട്ടിൽ പൂർണ വിശ്രമത്തിലാണ്‌ വി എസ്‌.

രാജ്യത്തെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ എമ്മിന്റെ സ്ഥാപകനേതാവുമായ വി എസ്‌  മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷൻ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ പദവികൾ വഹിച്ചു.

ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20 നായിരുന്നു ജനനം. 1939-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി എസ്‌ 1940ൽ പതിനേഴാം വയസ്സിലാണ്‌ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായത്‌.  ഐതിഹാസികമായ പുന്നപ്ര വയലാർ  സമര നായകനാണ്‌.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!