രഹ്‌ന ഫാത്തിമയ്‌ക്കെതിരായ കേസ്‌ റദ്ദാക്കില്ല

Spread the loveThank you for reading this post, don't forget to subscribe!

കൊച്ചി> ആക്‌ടിവിസ്‌റ്റ്‌ രഹ്‌ന ഫാത്തിമയ്‌ക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്‌ റദ്ദാക്കില്ലെന്ന്‌ ഹൈക്കോടതി. സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ്‌ ചെയ്‌ത കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്. ഈ കേസ്‌ റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ തള്ളിയത്.

സമൂഹ മാധ്യമങ്ങളിൽ “ഗോമാതാ ഉലർത്ത് ” എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തത്. യൂട്യൂബ് ചാനലിലൂടെ  വർഗീയ സംഘർഷമുണ്ടാക്കാനായി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രൻ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ  നൽകിയ പരാതിയെ തുടർന്നാണ്‌ കേസെടുത്തത്.

 

യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടർന്ന് രഹ്‌ന ശബരിമല ദർശനത്തിനെത്തിയത്‌ വിവാദത്തിലായിരുന്നു. ഇതിനെ തുടർന്ന്‌ സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ രഹനയെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!