കേരളത്തിൽ ഈ വര്‍ഷം 
നികുതി പിരിച്ചത്‌ 11,175 കോടി

Spread the love



Thank you for reading this post, don't forget to subscribe!


കൊച്ചി

കേരളത്തിൽനിന്ന് ‌നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ നികുതി തുകയായി 11,175 കോടി രൂപ പിരിച്ചെടുത്തെന്ന് ആദായ നികുതിവകുപ്പ് പ്രിൻസിപ്പൽ ചീഫ് കമീഷണർ രവിചന്ദ്രൻ രാമസ്വാമി പറഞ്ഞു.  ആദായ നികുതിവകുപ്പ് പ്രിൻസിപ്പൽ ചീഫ് കമീഷണർ എക്സലൻസ് അവാർഡ് വിതരണ പരിപാടി ‘ആമോ​ഗ’ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടപ്പ് സാമ്പത്തികവർഷം 23,000 കോടി രൂപ നികുതി പിരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ 41 ശതമാനം പൂർത്തിയായി. വരുമാന സ്രോതസ്സിൽനിന്ന് കുറയ്ക്കുന്ന നികുതി (ടിഡിഎസ്) സംബന്ധിച്ച സർവേകൾ കാര്യക്ഷമമായി നടക്കുന്നതിനാലാണ് കൂടുതൽ നികുതി പിരിച്ചെടുക്കാനായത്. ടിഡിഎസ് പിരിക്കൽ 60 ശതമാനം വർധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംആർസി മുൻ എംഡി ഡോ. ഇ ശ്രീധരൻ, ചലച്ചിത്രതാരം മഞ്ജു വാര്യർ, ജ്യോതിർ​ഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫ്നി ബോർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മേധാവി ഡോ. സുബ്രഹ്മണ്യ അയ്യർ എന്നിവർ പങ്കെടുത്തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!