അടിയന്തരാവസ്ഥയേക്കാൾ സങ്കീർണം : എം വി ഗോവിന്ദൻ

Spread the loveThank you for reading this post, don't forget to subscribe!


തലശേരി

അടിയന്തരാവസ്ഥയേക്കാൾ സങ്കീർണമായ കാലഘട്ടത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യമൂല്യവും ആക്രമിക്കപ്പെടുകയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽവന്നാലുള്ള അപകടം ജനം തിരിച്ചറിയണം. സി എച്ച്‌ കണാരൻ അമ്പതാം ചരമവാർഷികാചരണം കണ്ണൂർ പുന്നോലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ അവകാശങ്ങളെല്ലാം കവർന്ന് ഇടതുപക്ഷ പാർടികളെ കടന്നാക്രമിച്ചു. അതിനെ നാം അതിജീവിച്ചു. ഫാസിസത്തിലേക്കാണ് ബിജെപി രാജ്യത്തെ നയിക്കുന്നത്. ഏക സിവിൽകോഡ് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആർഎസ്എസ്. ഹിന്ദുരാഷ്ട്രമാണ്‌ അവരുടെ ലക്ഷ്യം. ഇതിന്‌ തടയിടാൻ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിവിരുദ്ധ വോട്ട്‌ ഏകോപിപ്പിക്കണം. കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാകുകയാണ്‌. അവരെ കൂടെക്കൂട്ടാൻപോലും മറ്റു പാർടികൾ ഭയക്കുന്നെന്നും അദ്ദേഹം പറഞ്ഞു.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!