അരുണാചൽ സൈനിക ഹെലികോപ്‌റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും

Spread the loveചെറുവത്തൂൾ > അരുണാചൽ സൈനിക ഹെലിക്കോപ്‌റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ (24) ആണ്‌ ഹെലിക്കോപ്‌റ്റർ അപകടത്തിൽ മരിച്ചത്‌. വെള്ളി വൈകിട്ട്‌ ആറിനാണ്‌ സൈനിക ഉദ്യോഗസ്ഥർ അഛൻ അശോകശന്റ ഫോണിൽ ദുരന്ത വാർത്ത അറിയിച്ചത്‌. നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ ജോലിക്ക്‌ കയറിയത്‌. ഒരുമാസം മുമ്പ്‌ നാട്ടിൽ അവധിക്ക്‌ വന്നിരുന്നു. അമ്മ കെ വി കൗശല്യ. സഹോദരങ്ങൾ: അശ്വതി, അനശ്വര.

അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്‌റ്റർ തകർന്നുവീണത്. രാവിലെ പത്തേ മുക്കാലോടെയാണ് അപകടമുണ്ടായത്. ഹെലികോപ്‌റ്ററില്‍ ഉണ്ടായിരുന്ന അഞ്ച് സൈനികരും മരിച്ചു.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!