കെൽട്രോൺ കുതിക്കുന്നു ; കൂടുതൽ സഹകരണത്തിന്‌ നേവിയും ഡിആർഡിഒയും

Spread the loveതിരുവനന്തപുരം

വ്യവസായവകുപ്പിനു കീഴിലുള്ള കെൽട്രോണുമായി കൂടുതൽ സഹകരണത്തിന്‌ ഇന്ത്യൻ നേവിയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയും. പുതിയ നിർമാണപദ്ധതികളിൽക്കൂടി കെൽട്രോണിനെ പങ്കാളിയാക്കും. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ഡിഫൻസ് എക്‌സ്‌പോ സന്ദർശിച്ച ഡിആർഡിഒ ചെയർമാൻ ഡോ. സമീർ വി കാമത്ത്, നാവികസേനാ ചീഫ് അഡ്മിറൽ ആർ ഹരികുമാർ എന്നിവരാണ്‌ ഇക്കാര്യം അറിയിച്ചത്‌.

കെൽട്രോൺ യൂണിറ്റുകളിൽ പ്രതിരോധ ഇലക്ട്രോണിക്‌സ്‌ ഉൽപ്പന്ന നിർമാണ സൗകര്യങ്ങളും ഗുണപരിശോധന സംവിധാനങ്ങളും വികസിപ്പിക്കുന്നുണ്ട്‌. കൂടുതൽ ഓർഡറുകൾ ലഭിക്കുകവഴി ലാഭം വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും. കപ്പലുകളെ തകർക്കുന്ന ബോംബുകളെ കണ്ടെത്താനും വഴിതിരിക്കാനും കഴിവുള്ള   ‘മാരീച്’ എന്ന  എടിഡിഎസിന്റെ  (അഡ്വാൻസ്ഡ് ടോർപ്പിഡോ ഡിഫൻസ് സിസ്റ്റം)  ജലസമ്പർക്ക ഭാഗങ്ങൾ (ടോഡ് അറെ) നിർമിക്കാനുള്ള 48.4 കോടി രൂപയുടെ ഓർഡർ അരൂരിലെ കെൽട്രോൺ കൺട്രോൾസിന്‌ ലഭിച്ചിരുന്നു.  ഇതിന്റെ ആധുനിക സെൻസറുകൾ നിർമിച്ചതും കെൽട്രോണായിരുന്നു. ഇന്ത്യൻ നാവികസേനയുടെ ആറു കപ്പലുകളിലായാണ്‌  11 ‘മാരീച്’ എടിഡിഎസുകൾ സ്ഥാപിക്കുന്നത്‌.   നാവികവിവരശേഖരണം, സിഗ്നൽ വിശകലനം, അപഗ്രഥനം എന്നീ മേഖലകളിൽ ഡിആർഡിഒയുടെ സാങ്കേതിക പങ്കാളിയാണ്‌ കെൽട്രോൺ കൺട്രോൾസ്.ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാന വാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിലെ പ്രധാന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചതും കെൽട്രോണാണ്‌.

കപ്പലുകളുടെ വേഗത നിർണയിക്കാനും ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് കടലിന്റെ ആഴം അളക്കാനും സമുദ്രത്തിനടിയിലെ സന്ദേശവിനിമയത്തിനുമുള്ള അഞ്ച് സങ്കീർണ ഇലക്ട്രോണിക്‌സ്‌ ഉപകരണമാണ്‌ വിക്രാന്തിൽ സ്ഥാപിച്ചത്.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!