ജീർണതകൾക്കെതിരെ പോരാടും ; കെപിഎംഎസ്‌ സംസ്ഥാന ജനറൽ കൗൺസിൽ

Spread the loveThank you for reading this post, don't forget to subscribe!


കൊച്ചി

കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിലാകെ ആശങ്ക ജനിപ്പിക്കുന്ന ചില ജീർണതകൾ  ബാധിച്ചിരിക്കുകയാണെന്ന്‌ കെപിഎംഎസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ പോരാടാൻ സാമൂഹ്യപരിഷ്‌കരണ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച അയ്യൻകാളിയുടെ പാരമ്പര്യമുള്ള കെപിഎംഎസിന്‌ കഴിയണം. അതിനാൽത്തന്നെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടാൻ സർക്കാരിന്‌ എല്ലാ പിന്തുണയും നൽകണമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ കെപിഎംഎസ്‌ സംസ്ഥാന ജനറൽ കൗൺസിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ്‌ എൽ രമേശൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സാബു കാരിശേരി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബൈജു കലാശാല, പി വി സാബു, വി ശ്രീധരൻ, പ്രശോഭ്‌ ഞാവേലി, അനിൽ ബെഞ്ചമിൻപാറ, എ സനീഷ്‌ കുമാർ, പി ജനാർദനൻ, എ പി ലാൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തമാക്കാനും വെങ്ങാനൂരിൽ അയ്യൻകാളി ആരംഭിച്ച സ്‌കൂളിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടപ്പാക്കാനും ജനറൽ കൗൺസിൽ തീരുമാനിച്ചു.

 ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!