ജിഎസ്‌എൽവി മാർക്ക്‌–3 തയ്യാർ; 
ഒറ്റയടിക്ക്‌ 36 ഉപഗ്രഹവുമായി കുതിക്കും ; വിക്ഷേപണം ഇന്ന്‌ അർധരാത്രിക്കുശേഷം

Spread the loveThank you for reading this post, don't forget to subscribe!

ശ്രീഹരിക്കോട്ട
ഒറ്റയടിക്ക് 36 ഉപഗ്രഹത്തെ ശനി അർധരാത്രിക്കുശേഷം ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിക്കും. ജിഎസ്എൽവി മാർക്ക്–-3 എന്ന കരുത്തൻ റോക്കറ്റാണ് ഉപഗ്രഹങ്ങളുമായി കുതിക്കുക.

ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് അർധരാത്രി 12.07 നാണ് വിക്ഷേപണം. റോക്കറ്റിന്റെ പഥം കുറച്ചും കൂട്ടിയുമുള്ള സങ്കീർണ സാങ്കേതിക വിദ്യയിലാണ് ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലേക്ക് ഇറക്കിവിടുക. കൂട്ടിയിടി ഒഴിവാക്കി ഒന്നിനുപിറകെ മറ്റൊന്നായി ഇവ ലക്ഷ്യത്തിലുറയ്ക്കാൻ ഒരു മണിക്കൂറിലധികമെടുക്കും. ദക്ഷിണ ധ്രൂവത്തിന് മുകളിൽ ആദ്യ ഉപഗ്രഹം റോക്കറ്റിൽനിന്ന് വേർപെടും.

2019 ജൂലൈയിലെ ചാന്ദ്രയാൻ–- 2 വിക്ഷേപണത്തിനുശേഷം ജിഎസ്എൽവി മാർക്ക്–-3 റോക്കറ്റ് ഉപയോഗിക്കുന്നത് ആദ്യമാണ്. യുകെ ആസ്ഥാനമായുള്ള നെറ്റ്വർക്ക് ആക്സസ് അസോസിയേറ്റഡ് ലിമിറ്റഡിനായു (വൺവെബ്)ള്ള വാണിജ്യ വിക്ഷേപണമാണിത്. ഇന്റർനെറ്റ് സേവനം വിപുലീകരിക്കുന്നതിന് 648 ഉപഗ്രഹം വിക്ഷേപിക്കുന്നതിന്റെ ഭാഗമായാണിത്. 428 ഉപഗ്രഹം ഇതിനോടകം ഭ്രമണപഥത്തിൽ എത്തിച്ചു. വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് ദേശാഭിമാനിയോട് പറഞ്ഞു. കാലാവസ്ഥ അനുകൂലമാണ്. 24 മണിക്കൂർ കൗണ്ട് ഡൗണിനിടെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതടക്കം നടക്കും.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുന്നോടിയായുള്ള ആളില്ലാ പറക്കലിനുമുമ്പ് മൂന്ന് ദൗത്യം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചാന്ദ്രയാൻ–-3 ആണ് ഇതിൽ പ്രധാനം. സമുദ്രപഠത്തിനുള്ള ഓഷ്യൻസാറ്റ് അടുത്ത മാസം അവസാനം പിഎസ്എൽവി റോക്കറ്റ് ലക്ഷ്യത്തിലെത്തിക്കും. ഭൂട്ടാന്റെതടക്കം നാല് ഉപഗ്രഹം ഇതിനൊപ്പം വിക്ഷേപിക്കുന്നുണ്ട്.Source link

Facebook Comments Box
error: Content is protected !!