ഇനി കൂടുതൽ സുതാര്യം ; ചെക്ക്‌പോസ്‌റ്റുകളുടെ പ്രവർത്തനം ഓൺലൈനിൽ

Spread the love
വാളയാർ

സംസ്ഥാനത്തെ മോട്ടോർ വാഹന ചെക്ക്‌ പോസ്റ്റുകളുടെ പ്രവർത്തനങ്ങളിൽ ഇനി കൂടുതൽ സുതാര്യതയുണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു. മോട്ടോർ വാഹന ചെക്ക്‌ പോസ്റ്റുകളുടെ പ്രവർത്തനം ഓൺലൈനിലേക്ക്‌ മാറുന്നതിന്റെ സംസ്ഥാന ഉദ്ഘാടനം വാളയാറിൽ നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് ഭാഷയിൽ തയ്യാറാക്കിയ മൊഡ്യൂൾ യൂസർ മാന്വൽ മന്ത്രി പ്രകാശിപ്പിച്ചു.  മാന്വലിന്റെ പകർപ്പ് വാഹന ഉടമകളുടെ അറിവിലേക്കായി എല്ലാ ചെക്ക് പോസ്റ്റുകളിലും പ്രദർശിപ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു. എ പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി.

പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് എൻ പ്രസീത, മോട്ടോർ വാഹന വകുപ്പ്‌ അഡീഷണൽ ട്രാൻസ്‌പോർട്ട്‌ കമീഷണർ പ്രമോദ്‌ ശങ്കർ, മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട്‌ കമീഷണർ എം പി ജയിംസ്‌, പാലക്കാട്‌ ആർടിഒ ടി എം ജെർസൺ, എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ എം കെ ജയേഷ്‌കുമാർ എന്നിവർ സംസാരിച്ചു.

ഓൺലൈൻ ചെക്ക്‌പോസ്റ്റ്‌ മൊഡ്യൂൾ പ്രവർത്തന സജ്ജമാകുന്നതോടെ ഇവിടെ ലഭ്യമായ വിവിധ സേവനങ്ങൾ ഉപഭോക്താക്കൾക്ക്‌ ഓൺലൈനിൽ നേടാം. ഇതോടെ പെർമിറ്റ്‌, ടാക്സ്‌ എന്നിവയ്ക്കായി വാഹനങ്ങൾക്ക്‌ ചെക്ക്‌ പോസ്റ്റുകളിൽ കാത്ത്‌ നിൽക്കേണ്ടി വരില്ല.  സേവനങ്ങൾക്ക്‌ ആവശ്യമായ തുക ഇ–-പേയ്‌മെന്റ്‌ വഴി അടയ്‌ക്കാനും സാധിക്കും.

 ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!