മഹാപ്രവാഹമായി കർഷകറാലി ; പുതിയ കർമപഥങ്ങൾ ഏറ്റെടുത്ത്‌ കർഷകസംഘം

Spread the love
കോട്ടയം

കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ അക്ഷരനഗരിയെ പ്രകമ്പനം കൊള്ളിച്ച്‌  കാൽലക്ഷം കർഷകരുടെ മഹാറാലി.

കർഷകപ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതുന്ന റാലി കോട്ടയം കണ്ട ഏറ്റവും വലിയ റാലികളിലൊന്നായി. വെള്ളി വൈകിട്ട്‌ സമ്മേളന വേദിയായ കോട്ടയം മാമ്മൻ മാപ്പിള ഹാൾ പരിസരത്തുനിന്നാണ്‌ ഉജ്വല റാലി ആരംഭിച്ചത്‌. മഴയെ കൂസാതെ ബാൻഡ്‌ മേളത്തിന്റെ അകമ്പടിയോടെ, മുദ്രാവാക്യങ്ങളുടെ ആവേശത്തോടെ പ്രവർത്തകർ കെകെ റോഡിലൂടെ നീങ്ങി. റാലിക്ക്‌ കൊഴുപ്പേകി തെയ്യക്കോലം, വനിതകൾ അടക്കമുള്ളവരുടെ ചെണ്ടമേളം, ഗരുഡൻ തുടങ്ങിയവയെല്ലാം സഞ്ചരിച്ചു. സ്‌ത്രീകളും യുവാക്കളും വിദ്യാർഥികളും വിവിധ വർഗബഹുജന സംഘടനാ പ്രവർത്തകരും റേഡിനിരുവശവും നിന്ന്‌ അഭിവാദ്യം ചെയ്‌തു.

അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, ഇ പി ജയരാജൻ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, സംഘാടകസമിതി ചെയർമാൻ എ വി റസ്സൽ, കൺവീനർ കെ എം രാധാകൃഷ്‌ണൻ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, സെക്രട്ടറി വത്സൻ പനോളി, ട്രഷറർ ഗോപി കോട്ടമുറിക്കൽ, കിസാൻസഭ ഭാരവാഹികളായ കെ കെ രാഗേഷ്‌, വിജു കൃഷ്‌ണൻ, പി കൃഷ്‌ണപ്രസാദ്‌, എസ്‌ കെ പ്രീജ, പ്രൊഫ. എം ടി ജോസഫ്‌ , ഓമല്ലൂർ ശങ്കരൻ എന്നിവർ മുൻനിരയിൽ അണിനിരന്നു.

പൊതുസമ്മേളന നഗരിയായ അയ്‌മനം ബാബു നഗറിൽ(തിരുനക്കര മൈതാനം) റാലി സമാപിച്ചു.  മുഖ്യമന്ത്രി പിണറായി വിജയൻ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എസ്‌ രാമചന്ദ്രൻപിള്ള, വൈക്കം വിശ്വൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളന സുവനീർ ഹന്നൻ മൊള്ള മന്ത്രി കെ എൻ ബാലഗോപാലിന്‌ നൽകി പ്രകാശിപ്പിച്ചു.

പുതിയ കർമപഥങ്ങൾ ഏറ്റെടുത്ത്‌ കർഷകസംഘം

കാർഷികമേഖലയിൽ പ്രശ്‌നങ്ങളും പരിഹാരങ്ങളും സമഗ്രമായി വിലയിരുത്തി സാർഥകമായ ചർച്ചയാണ്‌ മൂന്നുദിവസം നീണ്ട പ്രതിനിധി സമ്മേളനത്തിൽ നടന്നത്‌. കിസാൻസഭ നേതൃത്വത്തിൽ ഡൽഹിയിലെ കർഷകസമരം വലിയ വിജയമായതിന്റെ ഊർജത്തിലാണ്‌ പ്രസ്ഥാനം. സംഘടനയെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്കൊപ്പം കാർഷികമേഖലയിലെ വിവിധ വിഷയങ്ങളുയർത്തിയുള്ള തുടർപരിപാടികൾക്കും സമ്മേളനം രൂപം നൽകി.

കർഷകസംഘം അംഗത്വം 65 ലക്ഷമാക്കി ഉയർത്താൻ സമ്മേളനം തീരുമാനിച്ചു. വിവിധ കാർഷിക വികസന സമിതികളെ കൂടുതൽ സജീവമാക്കും. ഉൽപാദനവും ഉൽപാദനക്ഷമതയും ഉയർത്താനും കൃഷിക്കാരന്റെ വരുമാനം വർധിപ്പിക്കാനും എഫ്‌പിഒകൾ രജിസ്‌റ്റർ ചെയ്‌ത്‌ പ്രവർത്തിക്കും. എൽഡിഎഫ്‌ സർക്കാർ കാർഷികമേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾ ഏറ്റെടുത്ത്‌ വിജയിപ്പിക്കും. മിൽമയെ കർഷകാനുകൂലമാക്കാൻ പുതിയ ക്ഷീരസംഘങ്ങൾ രൂപീകരിച്ച്‌ ഇടപെടും. “കർഷകനാദ’ത്തെ ഒരുലക്ഷം വരിക്കാരുള്ള മാസികയാക്കും. ആധുനിക കൃഷിരീതികൾ കർഷകർക്ക്‌ ലഭ്യമാക്കാനും ആധുനിക സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്താനും സഹായിക്കുംവിധം നവമാധ്യമ കേന്ദ്രം സ്ഥാപിക്കും. കാർഷികമേഖലയിലെ വിവരങ്ങൾ ലഭിക്കാനും കർഷകപ്രസ്ഥാനത്തിന്റെ ചരിത്രമറിയാനും സഹായിക്കുന്ന ലൈബ്രറി സ്ഥാപിക്കും. കേരളത്തിലെ കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം തയ്യാറാക്കാനും സമ്മേളനത്തിൽ തീരുമാനമായി.

കർഷകസംഘം 
സംസ്ഥാന കമ്മിറ്റി 
അംഗങ്ങൾ

കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ: ഇ പി ജയരാജൻ, കെ എൻ ബാലഗോപാൽ, കെ കെ രാഗേഷ്, എം വിജയകുമാർ, വത്സൻ പനോളി, എസ് കെ പ്രീജ, കോലിയക്കോട് കൃഷ്ണൻ നായർ, ഗോപി കോട്ടമുറിക്കൽ, ഓമല്ലൂർ ശങ്കരൻ, എം പ്രകാശൻ, സി എച്ച് കുഞ്ഞമ്പു, ജോർജ് മാത്യു, വി എം ഷൗക്കത്ത്, വി എസ് പത്മകുമാർ, മുരളി പെരുനെല്ലി, എം എം മണി, ജി വേണുഗോപാൽ, പി വിശ്വൻ, പി കെ സുധാകരൻ, പി എം ഇസ്‌മയിൽ, വത്സല മോഹൻ, എൻ വി ബേബി, കെ തുളസി, എ സി മൊയ്തീൻ, പി കെ സുരേഷ്, എം സ്വരാജ്, സി കെ രാജേന്ദ്രൻ, പ്രൊഫ. എം ടി ജോസഫ്, ഷെയ്ക് പി ഹാരിസ്, എം മെഹബൂബ്, കെ എം രാധാകൃഷ്ണൻ, അഡ്വ. കെ ജെ ജോസഫ്, പി ജനാർദനൻ, കെ കുഞ്ഞിരാമൻ, കെ ആർ ജയാനന്ദൻ, ടി പി ശാന്ത, പി ആർ ചാക്കോ, പി ഗോവിന്ദൻ, സി വി മാലിനി, പുല്ലായിക്കൊടി ചന്ദ്രൻ, ടി എം ജോഷി, കെ സി മനോജ്, എൻ ആർ സക്കീന, പി ശശിധരൻ, ടി ഐ മധുസൂദനൻ, എം സി പവിത്രൻ, എം വി ജയൻ, സി ജി പ്രത്യുഷ്, ലതാ ശശി,  ജോർജ് എം തോമസ്, കെ പി ചന്ദ്രി, ബാബു എം പാലിശ്ശേരി, ഷിജു മാസ്റ്റർ, ഇ കെ നാരായണൻ, കെ പി കുഞ്ഞമ്മദ് കുട്ടി, ജ്യോതി ബാസ്, കെ ടി അലവിക്കുട്ടി, രജീഷ് ഉപ്പാല, കെ നാരായണൻ, സി ദിവാകരൻ, ദേവകിക്കുട്ടി, ജോസ് മാത്യൂസ്, പി പ്രീത, ശോഭനാ രാജേന്ദ്രപ്രസാദ്, എം ആർ മുരളി, കെ ഡി പ്രസേനൻ, സുഭാഷ് ചന്ദ്രബോസ്, എ എസ് കുട്ടി, പി ആർ വർഗീസ്, കെ വി സജു, എം എം അവറാച്ചൻ, പി കെ ഡേവിസ്, ടി എ രാമകൃഷ്ണൻ, പി എ സാജിത, എം സി സുരേന്ദ്രൻ, കെ എ അജേഷ്, മിനി ഗോപി, പി കെ സോമൻ, ടി കെ മോഹനൻ, ആർ അനിൽകുമാർ, കെ വി ഏലിയാസ്, സി വി വർഗീസ്, റോമിയോ സെബാസ്റ്റ്യൻ, പി പി ചന്ദ്രൻ, ആശ വർഗീസ്, ടി കെ ഷാജി, ആർ നരേന്ദ്രനാഥ്, ഗീത ഉണ്ണികൃഷ്ണൻ, പി എൻ ബിനു, പി ഷാനവാസ്, അഡ്വ. ജോസഫ് ഫിലിപ്പ്,  ശ്രീകുമാർ ഉണ്ണിത്താൻ, ജി ഹരിശങ്കർ, കെ എച്ച് ബാബുജാൻ, വി ജി മോഹനൻ, കെ വിജയകുമാർ, എൻ പി ഷിബു, എം സന്തോഷ്‌കുമാർ, ആർ തുളസീധരൻ പിള്ള, ബാബു കോയിക്കലേത്ത്, എ പത്മകുമാർ, പി ആർ പ്രദീപ്,  ജി ശ്രീരേഖ, ബി സതികുമാരി, ഗീതാ പ്രസാദ്, എൻ എസ് പ്രസന്നകുമാർ, സി ബാൾഡുവിൻ, ബിജു കെ മാത്യു, വി കെ അനിരുദ്ധൻ, വി എസ് സതീഷ്,  എം കെ ശ്രീകുമാർ, ഗീത, ശാന്തിനി,   കെ സി വിക്രമൻ, ഡി കെ മുരളി, എം എം ബഷീർ, ആർ ജയദേവൻ, ഹരിഹരൻ പിള്ള, വിജിമോൾ, വി ജോയി, പി എസ് പ്രശാന്ത്, രതികുമാർ.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!