അക്ഷരമുറ്റത്ത് മാറ്റുരയ്ക്കാൻ പ്രതിഭകൾ ഒരുങ്ങുന്നു ; 28 വരെ സ്‌കൂളുകൾക്ക്‌ രജിസ്റ്റർ ചെയ്യാം

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

‘സ്‌റ്റെയ്‌പ്– -ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌– -22’ന്‌ സ്‌കൂളുകളിൽ ഒരുക്കം പരോഗമിക്കുന്നു. 31ന്‌ ആരംഭിക്കുന്ന സ്‌കൂൾതല മത്സരങ്ങൾക്ക്‌ ഓൺലൈൻ രജിസ്‌ട്രേഷൻ നടക്കുകയാണ്‌. പതിനാലായിരത്തോളം പൊതുവിദ്യാലയങ്ങളിൽ പകുതിയിലേറെയും രജിസ്റ്റർ ചെയ്‌തു. 28 വരെ അവസരമുണ്ട്‌. സംസ്ഥാനതല ഉദ്‌ഘാടനം 31ന്‌ പകൽ ഒന്നിന്‌ തിരുവനന്തപുരം തൈക്കാട്‌ ഗവ. മോഡൽ സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളുടെ മത്സരം 31നും ഹയർ സെക്കൻഡറി വിഭാഗം മത്സരം നവംബർ ഒന്നിനു പകൽ രണ്ടിനും നടത്തും. ഒന്നാംസ്ഥാനം നേടുന്നവർക്ക്‌ സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾതല മത്സരത്തിനുള്ള ചോദ്യപേപ്പർ ഓൺലൈനായാണ് നൽകുന്നത്. http://www.deshabhimani.com/aksharamuttamquiz എന്ന വെബ്‌സൈറ്റിൽ സ്‌കൂളുകൾക്ക്‌ രജിസ്റ്റർ ചെയ്യാം.

പേരിലും ഉള്ളടക്കത്തിലും പുതുമകളോടെയാണ്‌ പന്ത്രണ്ടാമത്‌ എഡിഷൻ അക്ഷരമുറ്റം ക്വിസ്‌ ഫെസ്റ്റിവൽ. നവംബർ 13ന്‌ ഉപജില്ലകളിലും 27ന്‌ ജില്ലകളിലും ഡിസംബർ 10നും 11നും സംസ്ഥാനതലത്തിലും മത്സരങ്ങൾ നടക്കും. ഇത്തവണ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ജില്ലാതലത്തിൽ കഥ, കവിത രചനാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. രചനകൾ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം അതതു ജില്ലകളിലെ ദേശാഭിമാനി ഓഫീസുകളിലേക്ക് അയക്കണം. തെരഞ്ഞെടുക്കുന്ന 25 പേർക്ക്‌ ജില്ലാമത്സരത്തിൽ പങ്കെടുക്കാം.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!