കുട്ടികള്‍ക്ക് തണലാകാൻ 
‘കുഞ്ഞാപ്പ്’; കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ആപ്പിലൂടെ അറിയിക്കാം

Spread the love



തിരുവനന്തപുരം
ലൈംഗികാതിക്രമങ്ങൾ, സൈബർ ആക്രമണങ്ങൾ, ബാലവേല, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയവയിൽനിന്ന് കുട്ടികളെ സംരക്ഷിക്കാനും വിവരം കൃത്യമായി ബന്ധപ്പെട്ടവരെ അറിയിക്കാനുമായി “കുഞ്ഞാപ്പ്’ എത്തുന്നു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ മൊബൈൽ ആപ്പായ കുഞ്ഞാപ്പിന്റെ ലോഞ്ചിങ് ശനി പകൽ 3.30ന് വെള്ളാർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. പുതുതായി നിയമിതരായ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കായുള്ള പ്രത്യേക പരിശീലനവും നടക്കും.

മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ആപ്പിലൂടെ ആർക്കും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അറിയിക്കാം. ജില്ലാതലത്തിൽ ദ്രുതകർമസേന രൂപീകരിച്ച് കേസുകളിൽ അടിയന്തരമായി ഇടപെടും. വനിതാ ശിശുസംരക്ഷണ വകുപ്പ്, പൊലീസ്, വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകൾ നടപടികൾ ഏകോപിപ്പിക്കും.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!