ക്രിമിനലുകളുടെ പരാമർശത്തോട് പ്രതികരിക്കാനില്ല: എം വി ഗോവിന്ദൻ

Spread the love



Thank you for reading this post, don't forget to subscribe!


തളിപ്പറമ്പ്

ക്രിമിനൽസംഘത്തിന്റെ ഭാഗമായവരുടെ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആകാശ് തില്ലങ്കേരി ക്രിമിനൽസംഘത്തിന്റെ ഭാഗമാണ്‌. അയാൾ സ്ത്രീത്വത്തെ അപമാനിച്ചിട്ടുണ്ടെങ്കിൽ ആ കേസ് പൊലീസ് കൈകാര്യം ചെയ്യും. ഡിവൈഎഫ്‌ഐ നേതാക്കളെ അധിക്ഷേപിച്ചതിന്‌ അവർ മറുപടി നൽകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതിക
രിച്ചു.

ഷുഹൈബ് കേസിൽ സിബിഐ അന്വേഷണത്തെ എതിർത്തിട്ടില്ല. സിബിഐ അവസാന വാക്കാണെന്ന വാദത്തോട് യോജിപ്പുമില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ തെളിയുന്ന കാലമാണിത്. മുഖ്യമന്ത്രിക്കുള്ള സംരക്ഷണം കൂടിയാലും കുറഞ്ഞാലും വിമർശമുണ്ടാകും. എം ശിവശങ്കറിനെ പല പ്രാവശ്യം അറസ്‌റ്റുചെയ്തിട്ടുണ്ട്. ശിവശങ്കറിനെ പാർടിയുമായി ബന്ധിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതിനുപിന്നിൽ രാഷ്ട്രീയമുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!