ഇപിഎഫ്‌ പെൻഷൻ : ഓൺലൈൻ 
സംവിധാനമായില്ല

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം

ഇപിഎഫ്‌ പദ്ധതിയിൽ ഉയർന്ന പെൻഷൻ ഉറപ്പാക്കാൻ ഓപ്‌ഷൻ നൽകുന്നതിന്‌ സുപ്രീംകോടതി നിർദേശിച്ച സമയപരിധി തീരാറായിട്ടും ഓൺലൈൻ സംവിധാനമായില്ല.  ഓപ്‌ഷൻ നൽകാൻ മാർച്ച്‌ മൂന്നുവരെ സമയം അനുവദിക്കണമെന്നാണ്‌ നവംബർ നാലിന്‌ സുപ്രീംകോടതി നിർദേശിച്ചത്‌. അവശേഷിക്കുന്നത്‌ എട്ടുദിവസംമാത്രം. ഓപ്‌ഷൻ നൽകാൻ പ്രത്യേക ഓൺലൈൻ സംവിധാനം (യുആർഎൽ) ഉടൻ ഏർപ്പെടുത്തുമെന്ന്‌ കഴിഞ്ഞ 20ന്‌ ഇറക്കിയ സർക്കുലറിൽ ഇപിഎഫ്‌ഒ അറിയിച്ചിരുന്നു. ലിങ്ക്‌ ഉടൻ തയ്യാറാകുമെന്നുമാത്രമാണ്‌ വ്യാഴാഴ്‌ചയും അധികൃതർ പറഞ്ഞത്‌.

അംഗങ്ങൾ നേരത്തേ സമർപ്പിച്ച രേഖകൾ വീണ്ടും നൽകണമെന്ന ആവശ്യത്തിലും ദുരൂഹത ഉയരുന്നു. തൊഴിലാളിയും തൊഴിലുടമയും ചേർന്ന്‌ നൽകിയിട്ടുള്ള രേഖകളാണ്‌ വീണ്ടും ആവശ്യപ്പെടുന്നത്‌. ഇപിഎഫ്‌ഒ ഓഫീസിലുള്ള രേഖകൾതന്നെ വീണ്ടും ആവശ്യപ്പെടുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ സിഐടിയു ചൂണ്ടിക്കാട്ടി. അർഹരായവർക്കെല്ലാം ഓപ്‌ഷൻ നൽകാൻ അടിയന്തരമായി അവസരമൊരുക്കണമെന്ന്‌ ജനറൽ സെക്രട്ടറി തപൻ സെൻ സെൻട്രൽ പ്രോവിഡന്റ്‌ ഫണ്ട്‌ കമീഷണർക്ക്‌ നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഏതെങ്കിലും രേഖ ലഭ്യമായിട്ടില്ലെങ്കിൽ, അവ പിന്നീട്‌ എത്തിക്കാവുന്ന നിലയിൽ സത്വര നടപടി ഉണ്ടാകണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!