സ്‌ത്രീകൾ ഏറ്റവും കൂടുതൽ 
അടിച്ചമർത്തപ്പെടുന്നത്‌ 
അഫ്​ഗാനില്‍: യുഎൻ

Spread the love



Thank you for reading this post, don't forget to subscribe!


കാബൂൾ

ലോകത്ത്‌ സ്‌ത്രീകൾ ഏറ്റവും കൂടുതൽ അടിച്ചമർത്തലിന്‌ വിധേയമാകുന്ന രാജ്യം അഫ്‌ഗാനിസ്ഥാനാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. അഫ്‌ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തശേഷം സ്‌ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ പോലും  ഇല്ലാതായെന്ന്‌ അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ യുഎന്‍ വ്യക്തമാക്കി.

പെൺകുട്ടികളെയും സ്‌ത്രീകളെയും വീടുകളിൽ തളച്ചിടാനാണ്‌ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. പെൺകുട്ടികൾക്ക്‌ ആറാം ക്ലാസുമുതൽ സ്‌കൂൾ പഠനം വിലക്കി. സ്‌ത്രീകൾ പാർക്കുകളും കളിസ്ഥലങ്ങളും ജിംനേഷ്യവും ഉപയോഗിക്കുന്നതും വിലക്കി. 

താലിബാൻ ഭരണത്തിനു കീഴിൽ സ്‌ത്രീജീവിതം ദുസ്സഹമാണെന്ന്‌ അഫ്‌ഗാനിസ്ഥാനിലെ യുഎൻ പ്രതിനിധി റോസ ഒടുൻബയേവ പറഞ്ഞു. വനിതാദിനത്തിൽ കാബൂളിൽ സ്‌ത്രീകളുടെ പ്രതിഷേധപ്രകടനം നടന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!