അവകാശ നിഷേധം: പ്രതിപക്ഷ പ്രചാരണം വസ്‌തുതാവിരുദ്ധം

Spread the loveThank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ചോദ്യങ്ങളും വിമർശങ്ങളും ഒഴിവാക്കാൻ അടിയന്തര പ്രമേയ അവതരണത്തിന്‌ അനുമതി നിഷേധിക്കുന്നെന്ന പ്രതിപക്ഷ പ്രചാരണം വസ്‌തുതാവിരുദ്ധം. ഈ കാലയളവിൽ ഇതുവരെ 15 ദിവസം സഭ സമ്മേളിച്ചു. 14 അടിയന്തര പ്രമേയ നോട്ടീസ്‌ നൽകി. 10 ദിവസവും അനുവദിച്ചു. മൂന്നുദിവസം മുഖ്യമന്ത്രി മറുപടി പറഞ്ഞു. നാലു ദിവസം അനുമതി നിഷേധിച്ചതിന്‌ കാരണവും സ്‌പീക്കർ അറിയിച്ചു.

ഫെബ്രുവരി ഒന്നിന്‌ വന്യജീവി ആക്രമണം, രണ്ടിന്‌ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്‌, ആറിന്‌ ഭക്ഷ്യസുരക്ഷ, ഏഴിന്‌ വെള്ളക്കര വർധന, എട്ടിന്‌ ലൈഫ്‌ പദ്ധതി എന്നിവ പരിഗണിച്ചു. സമരത്തിനിടെ യൂത്ത്‌ കോൺഗ്രസുകാരെ അറസ്റ്റ്‌ ചെയ്യുന്നതിൽ 27ന്‌ ഷാഫി പറമ്പിൽ നൽകിയ നോട്ടീസിന്‌ മുഖ്യമന്ത്രി മറുപടി നൽകി. 28ന്‌ ലൈഫ്‌ മിഷനിൽ ഇഡി അന്വേഷണത്തിന്റെ പേരിൽ മാത്യു കുഴൽനാടൻ നോട്ടീസ്‌ നൽകി. അപകീർത്തികരമായ വാക്കുകളുപയോഗിച്ച്‌ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുടുംബാംഗങ്ങളെയുമടക്കം ആക്ഷേപിക്കാനായി ശ്രമം.

സ്‌പീക്കറെ പ്രതിപക്ഷ നേതാവും അധിക്ഷേപിച്ചു. ഐജിഎസ്‌ടിയിൽ സംസ്ഥാനത്തിന്‌ നഷ്ടമെന്നായിരുന്നു മാർച്ച്‌ ഒന്നിന്റെ നോട്ടീസ്‌. ബജറ്റ്‌ പൊതുചർച്ചയിൽ വിശദമായി ചർച്ച ചെയ്‌തതിനാൽ അനുമതി നിഷേധിച്ചു. രണ്ടിന്‌ കെഎസ്‌ആർടിസി വിഷയമാക്കിയപ്പോൾ, ചോദ്യോത്തരവേളയിൽ അരമണിക്കൂറിലേറെ ചർച്ച ചെയ്‌തത്‌ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. മൂന്നിന്‌ ഷുഹൈബ്‌ വധക്കേസും ആറിന്‌ ഏഷ്യാനെറ്റ്‌ ഓഫീസിനുനേരെ നടന്നെന്ന്‌ പറയുന്ന ആക്രമണവും വിഷയമാക്കി. രണ്ടുദിവസവും മുഖ്യമന്ത്രി മറുപടി നൽകി. 13ന്‌ ബ്രഹ്മപുരം തീപിടിത്തം അവതരിപ്പിച്ചു. അടുത്തദിവസം ഇതേ വിഷയം ഉന്നയിച്ചപ്പോൾ അനുവദിച്ചില്ല. 16ന്‌ നൽകിയ നോട്ടീസ്‌ അതിന്‌ ആറുദിവസംമുമ്പ് നടന്ന സംഭവത്തിലും. കേസിൽ പ്രതികളെല്ലാം പിടിയിലായതും അടിയന്തര പ്രശ്‌നമല്ലാത്തതും ചൂണ്ടിക്കാട്ടി നോട്ടീസ്‌ തള്ളി.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!