കുവൈറ്റിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ‘റമദാൻ സൂക്ക് ആരംഭിച്ചു

Spread the loveകുവൈറ്റ് സിറ്റി> റമദാൻ സ്പെഷ്യൽ പ്രമോഷൻ ന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ‘റമദാൻ സൂക്ക്  ആരംഭിച്ചു. പരമ്പരാഗത റമദാൻ ഭക്ഷ്യ വസ്തുക്കളടങ്ങിയ 10 ദിനാറിന്റെ സ്റ്റാൻഡേർഡ് കിറ്റ്, 15 ദിനാറിനുള്ള നുള്ള പ്രീമിയംകിറ്റ് എന്നിവ പ്രഖ്യാപിച്ചു. കൂടാതെ സമഗ്രമായ ‘നക്‌സത്‌ന പ്രീമിയം’ കിറ്റ്കളുമുണ്ട്. കുവൈറ്റിലെ ലുലുവിന്റെ എല്ലാ ഔട്ട് ലെറ്റ് കളിലും ഈ ഓഫറുകൾ ലഭ്യമാണ്.

നിർധനർക്ക് ദിവസേന നാനൂറു ഭക്ഷണ കിറ്റുകളും സൗജന്യമായി ലുലുവിന്റെ വിവിധ ശാഖകൾ വഴി നൽകുന്നതാണ്. 10, 25, 50 കുവൈറ്റി ദിനാർ ഗിഫ്റ്റ് കാർഡുകളുംപുറത്തിറക്കി. ഹ്യൂമാനിറ്റേറിയൻ റിലീഫ് സൊസൈറ്റി, നമാ ചാരിറ്റി, അൽനജാത്ത് ചാരിറ്റി എന്നീ അംഗീകൃത ചാരിറ്റി സംഘടനകളുമായി ചേർന്ന് പ്രത്യേക കാരുണ്യ ഗിഫ്റ്റ് കാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.  അൽ ഖുറൈൻ  ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ വിവിധ ചാരിറ്റി ഗ്രൂപ്പുകളുടെ പ്രതിനിധികൾ ചേർന്ന് ഉദ്‌ഘാടനം ചെയ്തു , ലുലു റീജിയണൽ മാനേജർ ശ്രീ മുഹമ്മദ് ഹാരിസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു .

വിശുദ്ധ മാസത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളായി പ്രത്യേക പ്രമോഷനുകളും ഓഫറുകളും പ്രത്യേക ഇഫ്താർ കൗണ്ടറുകളും ഉണ്ടായിരിക്കും. ആകർഷണീയമായ വിലയിൽ വീട്ടുപകരണങ്ങൾ, സവിശേഷ പലഹാരങ്ങളുടെ ‘റമദാൻ സ്വീറ്റ്‌സ് ട്രീറ്റ്’, ഈന്തപ്പഴ ഫെസ്റ്റിവൽ തുടങ്ങിയവയും പ്രമോഷന്റെ ഭാഗമാണ് .  സുഖകരവും സുരക്ഷിതവുമായ ഷോപ്പിംഗ് അനുഭവം നൽകുന്നതിനോടൊപ്പം മതപരവും സാമൂഹികവുമായ കാരുണ്യ പ്രവത്തനങ്ങൾക്ക് ലുലു ഗ്രുപ്പ്  പ്രതിജ്ഞാബന്ധമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.

 ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!