കോവിഡ്: സംസ്ഥാനങ്ങൾക്ക്‌ ജാഗ്രത നിർദേശം; ഹോട്ട്‌ സ്‌പോട്ടുകൾ ഉടൻ കണ്ടെത്തണമെന്ന്‌ കേന്ദ്രം

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി> രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടെ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം. കേന്ദ്രആരോഗ്യമന്ത്രി മൺസൂഖ്‌ മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ഓൺലൈൻ യോഗം ചേർന്ന്‌ തയ്യാറെടുപ്പുകൾ വിലയിരുത്തി. മറ്റൊരു തരംഗസാധ്യതയുള്ളതിനാൽ അതിവേഗേം ഹോട്ട്‌ സ്‌പോട്ടുകൾ കണ്ടെത്താൻ  നിർദേശം നൽകി. പരിശോധനയും വാക്‌സിനേഷനും  വേഗത്തിലാക്കണം.

അതേസമയം 23 സംസ്ഥാനങ്ങളിലെ പരിശോധന നിരക്ക്‌ കുത്തനെ കുറഞ്ഞുവെന്നും ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും കേന്ദ്രമന്ത്രി യോഗത്തിൽ പറഞ്ഞു. ആർടിപിസിആർ പരിശോധനകൾ വർധിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിൾ ശേഖരിച്ച്‌ വകഭേദം വന്ന പുതിയ റൈവറസുകളുടെ സാന്നിധ്യം ഉറപ്പാക്കാൻ ജനിതക ശ്രേണീകരണം ഊർജ്ജിതമാക്കണം. പത്ത്‌,പതിനൊന്ന്‌ തീയതികളിൽ ആശുപത്രികളിലെ തയ്യാറെടുപ്പ്‌ വിലയിരുത്താൻ നിശ്ചയിച്ചിരിക്കുന്ന രാജ്യവ്യാപക മോക്‌ട്രില്ലുകൾക്ക്‌ സംസ്ഥാന ആരോഗ്യമന്ത്രിമാർ നേരിട്ട്‌ മേൽനോട്ടം വഹിക്കണം.

എട്ട്‌, ഒമ്പത്‌ തീയതികളിൽ ജില്ല ഭരണകൂടങ്ങളുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായും സ്ഥിതി വിലയിരുത്തണം.  ഒമിക്‌റോണും അതിന്റെ വകഭേദങ്ങളും രാജ്യത്ത്‌ പ്രബലമായി തുടരുന്നുണ്ടെന്നും ഇതിൽ എക്‌സ്‌ബിബി.1.16-ന്റെ വ്യാപനം ഫെബ്രുവരിയിലെ 21.6 ശതമാനത്തിൽ നിന്ന്‌  നിന്ന്  മാർച്ചിൽ 35.8 ശതമാനമായി ആയി വർദ്ധിച്ചുവെന്നും മാണ്ഡവ്യ യോഗത്തിൽ പറഞ്ഞു. ബിക്യൂ.1, ബിഎ.2.75, എക്‌സ്‌ബിബി, എക്‌സ്‌ബിഎഫ്‌, എക്‌സ്‌ബിബി എന്നീ പുതിയ ഇനം വൈറസുകളെ നിരീക്ഷിച്ചുവരികയാണ്‌. കോവിഡ്‌ രോഗികൾ കൂടുതൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളോളോട്‌ നിരീക്ഷണം കർക്കശമാക്കാനും  നിർദേശമുണ്ട്‌. അതേസമയം കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ കേന്ദ്രസർക്കാരിന്റെ ആലോചനയിൽ ഇല്ല. അതേസമയം പോണ്ടിച്ചേരിയിൽ പൊതുവിടങ്ങളിൽ മാസ്‌ക്‌ നിർബന്ധമാക്കി.

6,050 പുതിയ രോഗികൾ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്‌  6,050 പുതിയ കോവിഡ്‌ രോഗികൾ. കഴിഞ്ഞ 203 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്‌. പതിനാലുപേർ മരിച്ചു. നിലവിൽ രോഗമുള്ളവരുടെ എണ്ണം 28,303 ആയി. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്‌  3.39 ശതമാനമായും പ്രതിവാര നിരക്ക്‌ 3.02 ശതമാനമായും ഉയർന്നു. മഹാരഷ്‌ട്രയിൽ  926 രോഗം ബാധിച്ചു. ഡൽഹിയിലും രോഗവ്യാപനം രൂക്ഷമാണ്‌. ഒരാഴ്‌ചക്കിടെ  3,000 പേർക്ക്‌ രോഗം ബാധിച്ചു. 121 ശതമാനത്തിന്റെ വർധന.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!