മെറ്റല്‍, റിയാല്‍റ്റി ഓഹരികളില്‍ ഉണര്‍വ്; സെന്‍സെക്‌സില്‍ 213 പോയിന്റ് മുന്നേറ്റം

Spread the love


Thank you for reading this post, don't forget to subscribe!

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ആഭ്യന്തര വിപണിയില്‍ മുന്നേറ്റം. ഒക്ടോബര്‍ മാസത്തിലെ ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകളുടെ എക്‌സ്പയറി ദിനമായതിന്റെ ചാഞ്ചാട്ടം വിപണിയില്‍ പ്രകടമായിരുന്നെങ്കിലും നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കാന്‍ പ്രധാന സൂചികകള്‍ക്ക് സാധിച്ചു. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി 80 പോയിന്റ് ഉയര്‍ന്ന് 17,737-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് 213 പോയിന്റ് നേട്ടത്തോടെ 59,757-ലും ക്ലോസ് ചെയ്തു.

115 പോയിന്റ് നേട്ടവുമായാണ് നിഫ്റ്റി സൂചികയിലെ വ്യാപാരം വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചത്. എന്നാല്‍ 12 പോയിന്റ് കൂടി മുന്നേറി 17,784-ല്‍ എത്തിച്ചേര്‍ന്ന സൂചിക ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം ക്രമാനുഗതമായി താഴേക്കിറങ്ങുകയായിരുന്നു. ഉച്ചയ്ക്കു ശേഷം ആഗോള വിപണികള്‍ സമ്മിശ്രഫലം പ്രകടമാക്കിയതോടെ നിഫ്റ്റി നേട്ടമെല്ലാം കൈവിട്ട് നഷ്ടത്തിന്റെ പാതയിലേക്ക് തെന്നിവീണെങ്കിലും ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകളുടെ റോള്‍ ഓവര്‍ കാരണവും വിശാല വിപണി ബുള്ളുകള്‍ക്ക് അനുകൂലമായി തുടര്‍ന്നതിനാലും അവസാന ഘട്ടത്തില്‍ നിഫ്റ്റി സൂചിക നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ 2,193 ഓഹരികളില്‍ 1,041 എണ്ണവും മുന്നേറ്റം രേഖപ്പെടുത്തി ക്ലോസ് ചെയ്തു. എന്നാല്‍ 760 ഓഹരികള്‍ നഷ്ടം നേരിട്ടാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതിനെ തുടര്‍ന്ന് എന്‍എസ്ഇയില്‍ ഇന്നു നടന്ന ക്രയവിക്രയത്തില്‍ നേട്ടവും ഇടിവും നേരിട്ട ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.22-ലേക്ക് മെച്ചപ്പെട്ടു. ചൊവ്വാഴ്ച എഡി റേഷ്യോ 0.61 നിലവാരത്തിലായിരുന്നു. വിശാല വിപണിയില്‍ ബുള്ളുകള്‍ക്ക് ലഭിച്ച മേല്‍ക്കൈയും ഓഹരി കേന്ദ്രീകരിച്ചുള്ള നിക്ഷേപ താത്പര്യവുമാണ് എഡി അനുപാതം പോസീറ്റീവ് നിരക്കിലേക്കെത്തിച്ചത്.

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ നിഫ്റ്റി ഐടി സൂചികയൊഴികെ ബാക്കിയെല്ലാം നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ഐടി സൂചിക 0.44 ശതമാനം ഇടിവ് നേരിട്ടു. അതേസമയം 3 ശതമാനം മുന്നേറിയ നിഫ്റ്റി റിയാല്‍റ്റിയും 2.77 ശതമാനം കുതിച്ചുയര്‍ന്ന നിഫ്റ്റി മെറ്റല്‍ സൂചികയുമാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ഓയില്‍ & ഗ്യാസ് സൂചികയില്‍ 1.55 ശതമാനം നേട്ടവും രേഖപ്പെടുത്തി.

എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റിയുടെ ഭാഗമായ 50 ഓഹരികളില്‍ 39 എണ്ണം നേട്ടത്തിലും 11 ഓഹരികള്‍ നഷ്ടത്തോടെയുമാണ് ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ -5.58 %, ഹിന്‍ഡാല്‍കോ +3.56 %, ടാറ്റ സ്റ്റീല്‍ +3.01 % വീതവും മുന്നേറ്റം കൈവരിച്ചു. എന്നാല്‍ ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സേര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ 1 ശതമാനത്തിനുമേല്‍ നഷ്ടം നേരിട്ടു.

Get Latest News alerts.

Allow Notifications

You have already subscribed

English summary

Amid Volatility On Monthly Derivative Contract Expiry But Nifty Sensex Manages To Ends In Green

Amid Volatility On Monthly Derivative Contract Expiry But Nifty Sensex Manages To Ends In Green. Read In Malayalam.

Story first published: Thursday, October 27, 2022, 15:44 [IST]



Source link

Facebook Comments Box
error: Content is protected !!