മുന്നേറ്റം തുടരുന്നു; സെന്‍സെക്‌സ് 61,000-നും മുകളില്‍; മെറ്റല്‍, ഐടിയില്‍ ഉണര്‍വ്

Spread the love


Thank you for reading this post, don't forget to subscribe!

തുടര്‍ച്ചയായ നാലം ദിവസവും ഓഹരി വിപണിയില്‍ ആവേശക്കുതിപ്പ്. ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധനയുടെ തോത് കുറച്ചേക്കുമെന്ന നിഗമനങ്ങളുമാണ് ആഭ്യന്ത വിപണിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. ഇതിനോടൊപ്പം മെറ്റല്‍, ഐടി വിഭാഗം ഓഹരികളിലെ ഉണര്‍വും പ്രധാന സൂചികകളെ പിന്തുണച്ചു. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ എന്‍എസ്ഇയുടെ നിഫ്റ്റി സൂചിക 133 പോയിന്റ് നേട്ടത്തോടെ 18,145-ലും ബിഎസ്ഇയുടെ സെന്‍സെക്സ് 375 പോയിന്റ് വര്‍ധനയോടെ 61,121-ലും അവസാനിപ്പിച്ചു.

130 പോയിന്റ് നേട്ടത്തോടെയാണ് നിഫ്റ്റി സൂചികയില്‍ ഇന്നത്തെ വ്യാപാരത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് 18,200 നിലവാരം ലക്ഷ്യമിട്ട് മുന്നേറിയെങ്കിലും ബെയറുകള്‍ തീര്‍ത്ത പ്രതിരോധം മറികടക്കാനായില്ല. 18,176-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി പിന്‍വാങ്ങി. തുടര്‍ന്ന് ഉച്ചയോടെ താഴ്ന്ന നിലവാരമായ 18,060-ലേക്ക് വീണുപോയെങ്കിലും അതിവേഗം 18,100-ലേക്ക് മടങ്ങിയെത്തി. പിന്നീട് ഒരിക്കല്‍ കൂടി 18,150 നിലവാരം ഭേദിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

എന്‍എസ്ഇയില്‍ ക്രയവിക്രയം ചെയ്യപ്പെട്ട ആകെ 2,224 ഓഹരികളില്‍ 1,052 എണ്ണം നേട്ടത്തിലും 752 ഓഹരികള്‍ നഷ്ടത്തോടെയുമാണ് ചൊവ്വാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ എന്‍എസ്ഇയില്‍ മുന്നേറ്റവും ഇടിവും നേരിട്ട ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.25 നിലവാരത്തിലേക്ക് മെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.21 നിരക്കിലായിരുന്നു.

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓഹരി വിഭാഗം സൂചികകളില്‍ 11 എണ്ണം നേട്ടത്തോടെയും 4 സൂചികകള്‍ നഷ്ടം നേരിട്ടുമാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. ഇതില്‍ 2.36 ശതമാനം മുന്നേറിയ നിഫ്റ്റി മെറ്റല്‍ സൂചികയാണ് ഏറ്റവുമധികം നേട്ടം കൈവരിച്ചത്. സമാനമായി നിഫ്റ്റി ഐടി, ഫാര്‍മ, ഹെല്‍ത്ത്കെയര്‍ ഇന്‍ഡക്സ് സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. അതേസമയം നിഫ്റ്റി ബാങ്ക്, മീഡിയ, പിഎസ് യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികകള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു.

സമാനമായി എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റിയുടെ 50 ഓഹരികളില്‍ 38 എണ്ണം നേട്ടത്തിലും 12 ഓഹരികള്‍ നഷ്ടം നേരിട്ടുമാണ് ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഏറ്റവും കൂടുതല്‍ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ 5 ഓഹരികള്‍ വീതം ചുവടെ ചേര്‍ക്കുന്നു.

  • നേട്ടം-: അദാനി എന്റര്‍പ്രൈസസ് 6.94 %, ഡിവീസ് ലാബ് 6.10 %, എന്‍ടിപിസി 5.14 %, പവര്‍ ഗ്രിഡ് 2.91 %, ഗ്രാസിം ഇന്‍ഡസ്ട്രീസ് 2.51 % വീതവും മുന്നേറ്റം രേഖപ്പെടുത്തി.
  • നഷ്ടം-: ആക്‌സിസ് ബാങ്ക് -3.84 %, ഐഷര്‍ മോട്ടോര്‍സ് -1.63 %, യുപിഎല്‍ -1.47 %, മാരുതി സുസൂക്കി -0.97 %, റിലയന്‍സ് -0.70 % വീതവും നഷ്ടം കുറിച്ചു.

Get Latest News alerts.

Allow Notifications

You have already subscribed

English summary

Indian Stock Market Continues Rally Sensex Ends Above 61000 Metal IT Stocks Surges

Indian Stock Market Continues Rally Sensex Ends Above 61000 Metal IT Stocks Surges. Read In Malayalam.

Story first published: Tuesday, November 1, 2022, 15:41 [IST]



Source link

Facebook Comments Box
error: Content is protected !!