അക്രമസമരത്തിനിടെ തമ്മിലടി:കോണ്‍ഗ്രസ് കൗണ്‍സിലര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുഖത്തിടിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി> നഗരസഭയ്ക്കെതിരെ നടത്തിയ അക്രമസമരത്തെച്ചൊല്ലി കോണ്ഗ്രസ് പ്രവര്ത്തകര് തമ്മിലടിച്ചു, ഒരാള്ക്ക് പരിക്ക്. കോണ്ഗ്രസിന്റെ നഗരസഭാ കൗണ്സിലര് ടിബിന് ദേവസിയുടെ മര്ദ്ദനമേറ്റ് യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് ജനറല് സെക്രട്ടറി സോണി പനന്താനത്തിനാണ് പരിക്ക്. മൂക്കില്നിന്ന് ചോരയൊഴുകിയ നിലയില് സോണിയെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില് പ്രവേശിപ്പിച്ചു. സോണിയുടെ പരാതിയില് ടിബിന് ദേവസിക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു.

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് മേയറുടെ ഓഫീസില് ബഹളംകൂട്ടിയിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരം ആക്രമണത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിനിടെ ടിബിന് ദേവസിയും സോണി പനന്താനവും തമ്മില് തര്ക്കമുണ്ടായി. പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴും ഇരുവരും കൈയാങ്കളിക്ക് ശ്രമിച്ചു. പിന്നീട്, മഹാരാജാസ് കോളേജിലെ സംഘര്ഷത്തില് പരിക്കേറ്റ കെഎസ് യു പ്രവര്ത്തകരെ കാണാന് സോണി രാത്രി ഒമ്പതരയോടെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തി. അവിടെ പാര്ക്കിങ് സ്ഥലത്ത് നില്ക്കുകയായിരുന്ന ടിബിന് ഓടിയെത്തി അസഭ്യം വിളിച്ച് മര്ദിച്ചുവെന്നാണ് സോണിയുടെ പരാതി.

ക്രിമിനല് പശ്ചാത്തലമുള്ള ടിബിനുമായി ബന്ധമുള്ള ചിലര് വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും സോണി പറഞ്ഞു. വ്യാപാരിയെ മര്ദിച്ച് രണ്ടുലക്ഷം രൂപ കവര്ന്നതടക്കം നിരവധി കേസിലെ പ്രതിയാണ് ടിബിന് ദേവസി. ജൂണില് യൂത്ത് കോണ്ഗ്രസ് നടത്തിയ കണയന്നൂര് താലൂക്ക് ഓഫീസ് മാര്ച്ചിനിടെ ഇയാള് പൊലീസിനുനേരെ ഉരുളി വലിച്ചെറിഞ്ഞിരുന്നു. എറണാകുളം ഗവ. ലോ കോളേജിലെ എസ്എഫ്ഐയുടെ കൊടിമരവും പ്രചാരണസാമഗ്രികളും തകര്ത്ത കേസില് ഏറെനാള് ജയിലിലായിരുന്നു. ഹൈബി ഈഡന് എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും വിശ്വസ്തനാണ്. പല കേസില്നിന്നും ടിബിന് രക്ഷപ്പെടുന്നതും ഈ ബന്ധങ്ങളുപയോഗിച്ചാണ്.



Source link

Facebook Comments Box
error: Content is protected !!