കാഞ്ഞങ്ങാട്> കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പുല്ലൂർ ഉദയനഗറിലെ എ പി ഗോവിന്ദൻ നായർ (85) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് ഉദയനഗർ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് വെച്ചാണ് കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. പറമ്പിലേക്ക് പോകുമ്പോഴാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഭാര്യ: മാലതി. മക്കൾ: ഡോ. മായ, അഡ്വ. മോഹനൻ. മരുമക്കൾ: ഡോ. പ്രശാന്ത് (വാഴയൂർ), ദീപ്തി (അധ്യാപിക ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പരേതരായ ചാത്തുക്കുട്ടി നായർ, കുമാരൻ നായർ, നാരായണൻ നായർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box