Kerala News Live Updates:പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. എഎസ്പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഇമെയിൽ അയച്ചത്. ഷർണാസ് എന്ന സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെയാണ് നടപടി ഉണ്ടായത്. ഷർണാസിനെ ഞാറക്കൽ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. പെരുമ്പാവൂർ എഎസ്പി ശക്തിസിംഗ് ആര്യയുടെ പേരിലാണ് വ്യാജ ഇമെയിൽ അയച്ചത്.
സഹോദരന്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണം എന്ന് കാട്ടി ബാങ്കിലേക്ക് ആണ് മെയിൽ അയച്ചത്. എഎസ്പിയുടെ മെയിൽ വന്നതിനെ തുടർന്ന് ഇത് വേരിഫൈ ചെയ്യാനായി റൂറൽ എസ്പി ഓഫീസിൽ ബാങ്ക് അധികൃതർ അന്വേഷിച്ചപ്പോഴാണ് എത്തിയത് വ്യാജ മെയിൽ അയച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് ബാങ്ക് പരാതി നൽകുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷർണാസാണ് മെയിൽ അയച്ചതെന്ന് കണ്ടെത്തിയത്.
-
Mar 31, 2025 21:15 IST
കാറും ടിപ്പറും കൂട്ടിയിടിച്ച് ഫോറൻസിക് സയൻസ് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു
മൊഹാലിയിലെ സിസ്വാൻ-ബൂത്ത്ഗഡ് ലൈറ്റ് പോയിന്റിൽ ഞായറാഴ്ച രാത്രി കാറും ട്രക്കുമായി കൂട്ടിയിടിച്ച് സ്ത്രീ ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചാബ് സർവകലാശാലയിലെ ഫോറൻസിക് സയൻസ് വിദ്യാർത്ഥികളായ ശുഭം, റുബീന, സർവകലാശാലയിലെ ഹ്യൂമൻ ജീനോം വിഭാഗത്തിലെ മുൻ വിദ്യാർത്ഥി സൗരഭ് പാണ്ഡെ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഫോറൻസിക് സയൻസ് വിദ്യാർത്ഥിയായ മാനവേന്ദ്ര ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിഐഎംആർ) ചികിത്സയിലാണ്.
-
Mar 31, 2025 19:46 IST
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ തീരുമാനം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്താണ് തീരുമാനം. ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ക്ഷേത്രനട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും.
-
Mar 31, 2025 18:32 IST
ഡൽഹിയിൽ വന്‍ ലഹരിവേട്ട; 27.4 കോടിരൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി
ഡൽഹിയിൽ വന്‍ ലഹരിമരുന്നുവേട്ട. 27.4 കോടിരൂപ വിലമതിക്കുന്ന മെത്താംഫെറ്റാമൈന്‍, എംഡിഎംഎ, കൊക്കെയ്ന്‍ എന്നിവയാണ് പിടികൂടിയത്. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
-
Mar 31, 2025 16:15 IST
നടുറോഡില്‍ പടക്കം പൊട്ടിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്തു പൊലീസ്
നാദാപുരം കല്ലാച്ചിയില്‍ കഴിഞ്ഞ ദിവസം നടുറോഡില്‍ വച്ച് പടക്കം പൊട്ടിച്ച യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന് എതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.
-
Mar 31, 2025 13:15 IST
റംസാന്‍ നാളില്‍ അപകടം: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം
മലപ്പുറം: കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശി ഹുസൈന്‍, മകന്‍ ഫാരിസ് ബാബു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പത്തുമണിയോടെയാണ് സംഭവം. ഇറക്കം ഇറങ്ങി വരുമ്പോഴാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഫാരിസ് ആണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തൊട്ടടുത്തുള്ള വീട്ടിലെ കിണറ്റില്‍ വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ആദ്യം വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന മതിലിലില്‍ നിന്ന് ഇരുവരുമായി സ്‌കൂട്ടര്‍ തൊട്ടടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
-
Mar 31, 2025 13:15 IST
ആശാ വർക്കർമാരുടെ സമരത്തോട് ദേഷ്യമോ എതിർപ്പോ ഇല്ല, സമരത്തിന് നേതൃത്വം നൽകുന്നവരുടെ രാഷ്ട്രീയം പറയേണ്ടി വരും’: കെ എൻ ബാലഗോപാൽ
സംസ്ഥാന ബജറ്റ് അടുത്ത വർഷം 2 ട്രില്യണിലേക്ക് എത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ സാമ്പത്തിക വർഷം ചെലവിട്ടത് 175000 കോടി രൂപ കടന്നു. വാർഷികപദ്ധതിയുടെ ചെലവ് 92.32% കടന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി 110 % എത്തി. ട്രഷറിയിൽ നിന്ന് മാർച്ച് മാസത്തിൽ 26000 കോടി കടന്നു. സാമ്പത്തിക ഉപരോധത്തിന് ഇടയിലും ഇത്രയും ചെലവ് നടന്നു.
ആശാ വർക്കർമാർക്ക് കുടിശിക 53 കോടി രൂപ നൽകിയിരുന്നു. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ചെയ്യുന്നത്. ആശാ വർക്കർമാരുടെ സമരത്തോട് ഒരു ദേഷ്യമോ എതിർപ്പോ ഇല്ല.
സമരത്തിന് നേതൃത്വം നൽകുന്നവരുടെ രാഷ്ട്രീയം പറയേണ്ടി വരും.അവരുടെ രാഷ്ട്രീയ സമീപനത്തെയാണ് എതിർക്കുന്നത്.UDF പഞ്ചായത്തുകൾ ആശമാർക്ക് വേതനം വർധിപ്പിക്കുന്നതിൻ്റെ സാങ്കേതിക വശങ്ങൾ നോക്കണം. എന്നാൽ ഒരു സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ നോക്കരുതെന്നും അദ്ദേഹം വിമർശിച്ചു.
-
Mar 31, 2025 11:31 IST
പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ ശബ്ദമായി മാറുന്നു’; വീണ്ടും വിമര്‍ശനവുമായി ഓര്‍ഗനൈസര്‍
എംപുരാന്‍ സിനിമക്കും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വീണ്ടും ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. വിവാദങ്ങളില്‍ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത് എടുത്തു പറഞ്ഞുകൊണ്ടാണ് നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ വിമര്‍ശനം കടുപ്പിച്ചത്. സനാതന ധര്‍മ്മം അടക്കം വിവിധ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചയാളാണ് പൃഥ്വിരാജ്. രാജ്യവിരുദ്ധരുടെ ശബ്ദമായി പലപ്പോഴും അദ്ദേഹം മാറിയെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ ആരോപിക്കുന്നു.