തിരുവനന്തപുരം: ആറ്റിങ്ങലിൽ എംഡിഎംഎയുമായി നാല് യുവാക്കൾ റൂറൽ ഡാൻസാഫ് ടീമിന്റെ പിടിയിൽ. വർക്കല അയിരൂർ മൈലവിള സ്വദേശി ഹാർമിൻ, അയിരൂർ കിഴക്കെ പുറം സ്വദേശികളായ അൽ അമീൻ, ആദിത്യൻ 20, അൽ അമീൻ 21 എന്നിവർ ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും എംഡിഎംഎയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഹാർമൻ കാറിൽ സുഹൃത്തുക്കൾക്കൊപ്പം പാരിപ്പള്ളിയിലേക്ക് വരുംവഴിയാണ് പിടിയിലാകുന്നത്.
ഷാഡോ ടീമിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ് ഹാർബറിന് സമീപത്ത് വച്ച് വാഹനം തടയുകയും പരിശോധിക്കുകയുമായിരുന്നു. പാരിപ്പള്ളി സി എച്ച് എം കോളേജ്, കൂനമ്പായി കോളേജ്, യുകെ എഫ് കോളേജ്, പാരിപ്പള്ളി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് വില്പനയ്ക്കായി എത്തിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പ്രതികളെ അഞ്ചുതെങ്ങ് പൊലീസിന് കൈമാറി.
Also Read: ASHA Workers: ‘ആശമാർ തലമുടി കേന്ദ്രസർക്കാരിന് കൊടുത്തയയ്ക്കണം’; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം ജില്ലാ റൂറൽ എസ് പി സുദർശനൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്പി പ്രദീപിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ സഹിൽ എം ബിജു എസ് ഐ രാജീവ് എസ്ഡിപി മാരായ ദിനോർ അനൂപ് വിനീഷ് സിപിഎമാരായ സുനിൽരാജ്, ഫാറൂഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.