കൊച്ചി
ഗുരുവായൂരപ്പൻ ട്രസ്‌റ്റിന്റെ 2022ലെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിന് ഡോ. എം ലീലാവതി സമർപ്പിച്ചു. ‘പ്രാണവായു’ എന്ന കഥാസമാഹാരമാണ് അവാർഡിന് അർഹമായത്.
മഹാകവി ജി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരി സാറ ജോസഫ് മുഖ്യാതിഥിയായി. ഗുരുവായൂരപ്പൻ ട്രസ്റ്റ് സെക്രട്ടറി ജി മധുസൂദനൻ, ഡോ. ഇ ഉണ്ണിക്കൃഷ്ണൻ, പി യു അമീർ, അംബികാസുതൻ മാങ്ങാട് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box